»   » മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ചിരുന്ന ആ കഥാപാത്രം ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു

മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ചിരുന്ന ആ കഥാപാത്രം ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു

Posted By:
Subscribe to Filmibeat Malayalam

ഭരതന്‍ സംവിധാനം ചെയ്ത ചമയത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥപാത്രമായിരുന്നു ആന്റോ. എന്നാല്‍ ഈ കഥപാത്രം മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ചതായിരുന്നുവെന്ന് മനോജ് കെ ജയന്‍ പറയുന്നു. ഭരതേട്ടന്‍ ചിത്രത്തിലെ ഈ വേഷത്തെ കുറിച്ച് പറയുമ്പോള്‍ പല പ്രാവശ്യം തന്നോട് ഇങ്ങനെ പറയുകയുണ്ടായി. ഇത് മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ച കഥപാത്രമായിരുന്നുവെന്ന്.

ഭരതട്ടേന്‍ അങ്ങനെ പറഞ്ഞതുക്കൊണ്ടാവണം തനിക്ക് ആന്റോ എന്ന കഥപാത്രത്തെ അവതരിപ്പിക്കാന്‍ പേടിയായിരുന്നു. ലാലേട്ടനെ പോലെ ഒരു ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട വേഷം താന്‍ ചെയ്താല്‍ ശരിയാകുമോ? എന്തായാലും ഞാന്‍ ആ കഥപാത്രത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അതില്‍ എനിക്ക് വിജയിക്കാനും കഴിഞ്ഞു. മനോജ് കെ ജയന്‍ പറഞ്ഞു.

manoj-k-jayan

പക്ഷേ ചിത്രത്തില്‍ ഞാന്‍ ഒരിക്കലും മോഹന്‍ലാലിനെ അനുകരിച്ചിട്ടില്ല. ആത്മാര്‍ത്ഥതയോടെ തന്നെയാണ് ആ കഥപാത്രത്തെ താന്‍ അവതരിപ്പിച്ചത്. കൂടാതെ ചിത്രത്തില്‍ മുരളിയേട്ടന്‍ അവതരിപ്പിച്ച കഥപാത്രം തിലകന്‍ ചേട്ടന് വേണ്ടി മാറ്റി വച്ചതായിരുന്നു. എന്നാല്‍ ആ വേഷം മുരളി ചേട്ടനും മനോഹരമായി തന്നെ അവതരിപ്പിച്ചു.

ഭരതന്‍- ജോണ്‍ പോള്‍ കൂട്ടുക്കെട്ടില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചമയം. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചത് ജോണ്‍ പോളാണ്. മനോജ് കെ ജയന്‍, മുരളി എന്നിവര്‍ക്ക് പുറമേ സിതാര, രഞ്ജിത എന്നിവരും ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

English summary
Actor Manoj K Jayan about Barathan's Chamayam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam