»   » എന്നോടും ഉര്‍വ്വശിയോടും തീരുമാനം മാറ്റണമെന്ന് പല പ്രാവശ്യം കല്‍പന പറഞ്ഞിരുന്നു

എന്നോടും ഉര്‍വ്വശിയോടും തീരുമാനം മാറ്റണമെന്ന് പല പ്രാവശ്യം കല്‍പന പറഞ്ഞിരുന്നു

Posted By:
Subscribe to Filmibeat Malayalam

കല്‍പനയുടെ വിയോഗം എന്നും മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണ്. സഹപ്രവര്‍ത്തക എന്നതിലുപരി കല്‍പന തന്റെ സഹോദരിയായിരുന്നുവെന്ന് ഇന്നസെന്റ് അടക്കമുള്ള പല താരങ്ങളും പറഞ്ഞിട്ടുണ്ട്. എന്നും തന്റെ പ്രശ്‌നങ്ങള്‍ മറച്ച് വച്ച് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കല്‍പന ശ്രമിച്ചിരുന്നു. എല്ലാ മനുഷ്യര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും, അതെല്ലാം മറച്ച് ചിരിക്കുകയാണ് വേണ്ടതെന്ന് മറ്റുള്ളവരെ പറഞ്ഞ് സമാധാനിപ്പിക്കും.

സഹോദരി ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും വേര്‍പിരിയലിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത് കല്‍പനയായിരുന്നു. മകള്‍ കുഞ്ഞാറ്റയെ ഓര്‍ത്ത് നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കണമെന്ന് പലപ്പോഴും തന്നോട് പറഞ്ഞിരുന്നതായി മനോജ് കെ ജയന്‍ പറയുന്നു. കല്‍പനേച്ചിയെ ഞാന്‍ എന്റെ പെങ്ങളെ പോലെയാണ് കണ്ടത്- മനോജ് കെ ജയന്‍ തുടര്‍ന്ന് വായിക്കൂ...

എന്റെ പെങ്ങളാണ് കല്‍പന,ഞാനും ഉര്‍വശിയും പിരിയാന്‍ തുടങ്ങിയപ്പോള്‍ ഏറെ എതിര്‍ത്തിരുന്നു

എനിക്കും ഉര്‍വശിയ്ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ എന്നും വിളിച്ച് അന്വേഷിക്കുകെയും ഭാവിയെ കുറിച്ച് പറഞ്ഞ് തരികെയും ചെയ്തിരുന്നു.

എന്റെ പെങ്ങളാണ് കല്‍പന,ഞാനും ഉര്‍വശിയും പിരിയാന്‍ തുടങ്ങിയപ്പോള്‍ ഏറെ എതിര്‍ത്തിരുന്നു

തന്നെയും മകള്‍ കുഞ്ഞാറ്റയെയും നിയന്ത്രിക്കുന്നതും ഉപദേശിക്കുന്ന മൂത്ത ചേച്ചിയായിരുന്നു കല്‍പന.

എന്റെ പെങ്ങളാണ് കല്‍പന,ഞാനും ഉര്‍വശിയും പിരിയാന്‍ തുടങ്ങിയപ്പോള്‍ ഏറെ എതിര്‍ത്തിരുന്നു

കല്‍പനയുടെ മരണം തന്റെ വ്യക്തിപരമായ നഷ്ടം തന്നെയാണ്-മനോജ് കെ ജയന്‍

എന്റെ പെങ്ങളാണ് കല്‍പന,ഞാനും ഉര്‍വശിയും പിരിയാന്‍ തുടങ്ങിയപ്പോള്‍ ഏറെ എതിര്‍ത്തിരുന്നു

മകള്‍ കുഞ്ഞാറ്റയെ ഓര്‍ത്ത് തന്നോടും ഉര്‍വശിയോടും തീരുമാനം മാറ്റണമെന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു- മനോജ് കെ ജയന്‍ പറയുന്നു.

English summary
Actor Manoj K Jayan about Kalpana.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam