»   » നടന്‍ സാഗര്‍ ഷിയാസ് അന്തരിച്ചു

നടന്‍ സാഗര്‍ ഷിയാസ് അന്തരിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

മിമിക്രി താരവും നടനുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. 51 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചോറ്റാനിക്കര ടാറ്റ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു അന്ത്യം.

മിമിക്രിയിലൂടെയാണ് സാഗര്‍ ഷിയാസ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ എത്തിയിട്ടും ഷിയാസ് മിമിക്രി കൈവിട്ടിരുന്നില്ല. മാനത്തെ കൊട്ടാരമാണ് ആദ്യ ചിത്രം. തുടര്‍ന്ന് 75ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

sagar-shiyas-passes-away

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ അവതരിപ്പിക്കാന്‍ സാഗര്‍ ഷിയാസിനേക്കാള്‍ മികച്ചൊരു ആര്‍ട്ടിസ്റ്റില്ലായിരുന്നു.

മായാവി, ഒന്നാമന്‍, ദുബായി, ജൂനിയര്‍ മന്‍ഡ്രേക്ക്, ഉദയം, ദ കിങ് മേക്കര്‍, ലീഡര്‍, കണ്ണാടി കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചര കല്യാണം, ബാംഗ്ലൂര്‍ ഡെയ്‌സ്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളില്‍ ഷിയാസ് അഭിനയിച്ചിട്ടുണ്ട്.

English summary
Sagar Shiyas, the popular mimicry artist turned actor, passed away. The 51-year-old breathed his last at Tata Hospital Chottanikkara on August 11th,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X