»   » ചിത്രീകരണത്തിനിടെ സംവിധായകന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് തോന്നി,അപൂര്‍വ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍

ചിത്രീകരണത്തിനിടെ സംവിധായകന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് തോന്നി,അപൂര്‍വ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്‌ന്റെ വമ്പന്‍ ചിത്രമായ വില്ലന്റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. 2016 അവസാനത്തോടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ വിജയത്തിന്റെ സന്തോഷം വേറെയും. മലയാള സിനിമയുടെ ചരിത്രമായി മാറിയ ചിത്രം ഇതുവരെ 150 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്തു.

വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. ഏറെ നാളത്തെ ടീമിന്റെ കഠിനാദ്ധ്വാനമാണ് ചിത്രത്തിന്റെ വിജയം. മുഴുവന്‍ ഷെഡ്യൂളും പൂര്‍ത്തിയാകുന്നതുവരെ ലാല്‍ ടീമിനൊപ്പം കൂടെ നിന്ന് സഹകരിച്ചതിനെ കുറിച്ച് സംവിധായകന്‍ പല തവണ തുറന്ന് പറഞ്ഞു.

സംവിധായകനോടും തിരക്കഥയോടുമുള്ള ആത്മാര്‍ത്ഥതയും വിശ്വാസവുമാണ് ഒരു നടന്‍ സിനിമ പൂര്‍ത്തിയാകുന്നത് വരെ ഒപ്പം സഹകരിച്ച് നില്‍ക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനെ പോലെ ഒരു നടന്റെ പരിചയസമ്പത്ത് വെച്ച് സംവിധായകന് ചിത്രീകരണ സമയത്തുണ്ടാകുന്ന പിഴവില്‍ എങ്ങനെ പ്രതികരിക്കും. മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇതായിരുന്നു.

വാശി കാണിയ്ക്കാന്‍ കഴിയില്ല

ഇത്തരം കാര്യങ്ങളില്‍ വാശി കാണിയ്ക്കാന്‍ കഴിയില്ല. നമ്മളൊരു സെറ്റില്‍ വരുമ്പോള്‍ സംവിധായകനാണ് അവിടുത്തെ ഡിസൈനിങ് ഫാക്ടര്‍ എന്ന് പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

സംവിധായകനെ വെല്ലുവിളിയ്‌ക്കേണ്ട

നമുക്ക് പറയാന്‍ പറ്റുന്നത് ഇത്രമാത്രം. നമുക്ക് ഇങ്ങനെ ചെയ്യാം അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞ പോലെയും ചെയ്യാം. നമുക്ക് ഇങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് സംവിധായകനെ ചലഞ്ച് ചെയ്യേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

രണ്ടോ മൂന്നോ ടേക്ക് എടുക്കും

നമ്മളെ സംബന്ധിച്ച് രണ്ടോ മൂന്നോ ടേക്ക് എടുക്കും. അതില്‍ ഏതാണ് നല്ലതെന്ന് സംവിധായകന്‍ തീരുമാനിക്കും. അത് നമ്മള് സമ്മതിയ്ക്കും. ഐ റെസ്‌പെക്ട് ആന്റ് ബിലീവ് ഇന്‍ മൈ ഡയറക്ടേഴ്‌സ്.

മോശമായി സംഭവിവക്കാം

എത്രയോ സിനിമകള്‍ തീര്‍ച്ചയായിട്ടും മോശമായിട്ട് മാറിയിട്ടുണ്ടാകാം. പക്ഷേ സംവിധായകനോടുള്ള കാഴ്ചപ്പാട് സംവിധാനത്തില്‍ അധിഷ്ടിതമാണെന്ന് ലാല്‍ പറയുന്നു. ഇനി രക്ഷയുമില്ലെങ്കില്‍ നമുക്ക് സെറ്റിന് പുറത്ത് കടക്കുമ്പോള്‍ സംസാരിക്കാം. അത് ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം. അത് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.

English summary
Actor Mohanlal about directors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam