അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ ഓരോന്നും പറഞ്ഞു തന്നു, മോഹന്‍ എന്നാണ് വിളിച്ചിരുന്നത്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് സഞ്ചാരി. ജയന്റെയും പ്രേം നസീറിന്റെയും വില്ലന്‍ വേഷമായിരുന്നു സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വില്ലന്‍ ഡോ. ശേഖര്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷം ചെയ്തത് ജികെ പിള്ളയായിരുന്നു.
മുമ്പ് ജികെ പിള്ള എന്ന നടനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി മോഹന്‍ലാല്‍ കാണുന്നത് സഞ്ചാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. അദ്ദേഹത്തോട് പരിചയപ്പെടാന്‍ ഏറെ ആഗ്രഹം ഉണ്ടായിരുന്ന മോഹന്‍ലാല്‍ ജികെ പിള്ളയുടെ അടുത്ത് ചെന്ന് സംസാരിച്ചു. എന്നാല്‍ വ്യക്തിപരമായ ഒരു കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്തിരുന്ന സമയം മുഴുവന്‍ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് മാത്രമാണ്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലാലിനെ അഭിനന്ദിക്കുകെയും ചെയ്തിരുന്നു. സിനിമാ വാരികയിലെ ഗുരുമുഖങ്ങള്‍ എന്ന പക്തിയിലാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം..

അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ ഓരോന്നും പറഞ്ഞു തന്നു, മോഹന്‍ എന്നാണ് വിളിച്ചിരുന്നത്
ചിത്രത്തിന് വേണ്ടി താനും ജയനും തമ്മിലുള്ള ഒരു ഫൈറ്റ് രംഗമുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു സൂക്ഷിച്ച് വേണമെന്നൊക്കെ. ഒരച്ഛന്റെ സ്‌നേഹ വാത്സല്യങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു.

അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ ഓരോന്നും പറഞ്ഞു തന്നു, മോഹന്‍ എന്നാണ് വിളിച്ചിരുന്നത്
ജികെ പിള്ള സാര്‍ ഒരു ചരിത്രമാണ്. ഇരുപത്തിയെട്ടാമത്തെ വയസിലാണ് അദ്ദേഹം സിനിമയില്‍ എത്തിയത്.

അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ ഓരോന്നും പറഞ്ഞു തന്നു, മോഹന്‍ എന്നാണ് വിളിച്ചിരുന്നത്
അറുപത് വര്‍ഷത്തിലേറെ പരിചയമാണ് അദ്ദേഹത്തിനുള്ളത്. പട്ടാളക്കാരന്റെ തലയെടുപ്പോടെ മലയാള സിനിമയില്‍ സജീവമായിരുന്നു.

അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ ഓരോന്നും പറഞ്ഞു തന്നു, മോഹന്‍ എന്നാണ് വിളിച്ചിരുന്നത്
അച്ഛനും ജേഷ്ഠനും മരിച്ച സമയത്ത് വീട്ടില്‍ വരികെയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങളൊന്നും മറക്കാനാവില്ലെന്ന് ലാല്‍ പറയുന്നു.

Click it and Unblock the Notifications