»   » മണി മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ടപ്പോഴുണ്ടായ എന്റെ അസ്വസ്ഥത ആര്‍ക്കും മനസിലാകില്ല, മോഹന്‍ലാല്‍

മണി മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ടപ്പോഴുണ്ടായ എന്റെ അസ്വസ്ഥത ആര്‍ക്കും മനസിലാകില്ല, മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

മണിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മോഹന്‍ലാല്‍ ഒരു വാക്ക് പോലും പറയാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സിനിമാ ലോകത്ത് നിന്ന് ഒട്ടേറെ പേര്‍ മണിയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തന്റെ സങ്കടം പങ്ക് വച്ചു. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ മണിയുടെ വിയോഗത്തില്‍ ഒരു വാക്കും പോലും പറഞ്ഞില്ല. മണിയോട് എന്തിനാണ് വേര്‍തിരിവ് കാണിച്ചതെന്നായിരുന്നു പലരുടെയും ചോദ്യം.

Mohanlal

ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ വിവാദത്തോട് പ്രതികരിക്കുന്നു. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ താന്‍ അവിടേക്ക് വിളിക്കുന്നുണ്ടായിരുന്നു. വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മണിയെ ആശുപത്രിയില്‍ എത്തിച്ചതു പോലും പലരും അറിഞ്ഞിരുന്നില്ല. മോഹന്‍ലാല്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ കുറിപ്പിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. 

English summary
Actor Mohanlal about Kalabhavan Man's death.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam