»   » നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ കോഴിക്കോട് എത്തി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ കോഴിക്കോട് എത്തിയത്. ഒരു മാസത്തിലേറെ താന്‍ കോഴിക്കോട് ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

Read Also: മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിന് പേരിട്ടു

ജനിച്ചത് പത്തനംതിട്ടയിലും വളര്‍ന്നത് തിരുവനന്തപുരത്തുമായിരുന്നു. എന്നാല്‍ കോഴിക്കോടിനോട് ഒരു പ്രത്യേക സ്‌നേഹം തനിക്ക് ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ സങ്കടമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

ജനിച്ചത് പത്തനംതിട്ടയിലും വളര്‍ന്നത് തിരുവനന്തപുരത്തുമായിരുന്നു. എന്നാലും കോഴിക്കോട് എന്റെ പ്രിയപ്പെട്ട നഗരമാണ്. എന്റെ രണ്ടാം വീടാണ് കോഴിക്കോടെന്ന് മോഹന്‍ലാല്‍ പറയുന്നു.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

ഹൃദ്യമായ സൗഹൃദങ്ങള്‍, ഒട്ടേറെ നല്ല സിനിമകള്‍, മുറിഞ്ഞ് പോകാത്ത ബന്ധങ്ങളെല്ലാം കോഴിക്കോട് നഗരം തനിക്ക് തന്നിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

തിരിച്ച് വരവില്‍ ഒരുപാട് സന്തോഷം തരുന്നുണ്ടെങ്കിലും പിരിഞ്ഞ് പോയവരെ ഓര്‍ക്കുമ്പോള്‍ അതിലേറെ വേദനയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പ്രണയോപനിഷത്ത് എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നും കേള്‍ക്കുന്നുണ്ട്.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. മീനയാണ് ചിത്രത്തിലെ നായിക. ജീത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Actor Mohanlal about Kozhikode city.
Please Wait while comments are loading...

Malayalam Photos

Go to : More Photos