ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവ്, ദൃശ്യം 3 പ്രഖ്യാപിച്ചു; ഇത്തവണ ജോർജുകുട്ടി അകത്താകുമോ?

ബുദ്ധിരാക്ഷസനായ നാലാം ക്ലാസുകാരൻ വീണ്ടും എത്തുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ക്രൈം ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം പ്രഖ്യാപിച്ചു. ദൃശ്യം 2 കണ്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ സംവിധായകൻ ജീത്തു ജോസഫിനോട് നിരന്തരം ചോദിക്കാറുണ്ടായിരുന്ന ചോദ്യമായിരുന്നു ദൃശ്യം 3 ഉണ്ടാകുമോ എന്നത്. അപ്പോഴെല്ലാം സ്ക്രിപ്റ്റ് എഴുതിയിട്ട് പോലുമില്ലെന്നും നടന്നാൽ നടന്നുവെന്നേ പറയാൻ കഴിയൂവെന്നുമായിരുന്നു ജീത്തുവിന്റെ മറുപടി.

Mohanlal Drishyam 3

അതുകൊണ്ട് തന്നെ മൂന്നാം ഭാ​ഗം വരുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷ മങ്ങി തുടങ്ങിയിരുന്നു. എന്നാൽ എല്ലാ സിനിമാപ്രേമികളേയും ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ തന്നെ ദൃശ്യത്തിന് മൂന്നാം ഭാ​ഗം ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്.

ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. സംവിധായകൻ ജീത്തു ജോസഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള ഒരു ഫോട്ടോയും മോ​ഹൻലാൽ പങ്കുവെച്ചു. അപ്രതീക്ഷിതമായി ദൃശ്യം 3യുടെ അനൗൺസ്മെന്റ് വന്നതോടെ സോഷ്യൽമീഡിയ കത്തി.

ഇത്തവണ ജോർജുകുട്ടി അകത്താകുമോ? വരുണിന് നീതി കിട്ടുമോ? എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളും മോഹൻലാലിന്റെ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ഇതിനുമുകളിൽ കാത്തിരുന്ന ഒരു അനൗൺസ്മെന്റില്ല, എമ്പുരാനെക്കാൾ ഹൈപ്പ് ദൃശ്യം ത്രീക്ക് ലഭിക്കും. ഒടിടിക്ക് വിൽക്കാതെ തിയേറ്ററിൽ റീലിസ് ചെയ്യണം, നാലാം ക്ലാസുകാരന്റെ മൂന്നാം വരവ് കാണാൻ കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം കഴിഞ്ഞ ദിവസം അനൂപ് മേനോൻ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനെ വിമർശിച്ചും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൃശ്യം ത്രീയൊക്കെ ഉള്ളപ്പോൾ എന്തിനാണ് അനൂപ് മേനോൻ സിനിമയ്ക്ക് തല വെയ്ക്കുന്നത് എന്നായിരുന്നു ചില കമന്റുകൾ.

തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന അനൂപ് മേനോൻ സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്നാണ് ഇന്നലെ മോഹന്‍ലാല്‍ സിനിമ പ്രഖ്യാപിച്ച് കുറിച്ചത്. അനൂപ് മേനോൻ സിനിമയിൽ ലാലേട്ടൻ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തോന്നിയ ക്ഷീണം ദൃശ്യം 3 വരുന്നുവെന്ന് കേട്ടപ്പോൾ മാറിയെന്നും ചില ആരാധകർ കുറിച്ചു.

Mohanlal Drishyam 3

2013ലാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ദൃശ്യത്തിന്റെ ആദ്യഭാ​ഗം പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ വലിയ വിജയമായതോടെ വർഷങ്ങൾക്കുശേഷം ജീത്തു രണ്ടാം ഭാ​ഗം എടുത്തു. 2021ലാണ് രണ്ടാം ഭാ​ഗം ദൃശ്യം ദി റിസംഷന്‍ എന്ന പേരില്‍ റിലീസ് ചെയ്തത്.

മീന, അൻസിബ ഹസൻ, എസ്തർ അനിൽ, അഞ്ജലി, ആശ ശരത്ത്, സിദ്ദീഖ് തുടങ്ങിയവരാണ് മോഹൻലാലിന് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X