ഈ മാസം ബ്ലോഗെഴുത്തില്ലെന്ന് ലാലേട്ടന്‍! എഴുതിയാലും കുടുങ്ങും എഴുതിയില്ലെങ്കിലും കുടുങ്ങും
സിനിമാ തിരക്കുകള്‍ക്കിടയിലും ബ്ലോഗ് എഴുത്തിന് സമയം കണ്ടെത്താറുളള താരമാണ് മോഹന്‍ലാല്‍. സമകാലിക പ്രശ്‌നങ്ങളും തന്റെ ചിന്തകളും എന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന് പേരിലുളള ബ്ലോഗിലാണ് അദ്ദേഹം എഴുതാറുളളത്. സുഹൃത്തുക്കളെക്കുറിച്ചും, ഓര്‍മ്മകളും,ആര്‍മി അനുഭവങ്ങളുമെല്ലാം തന്നെ താരം ബ്ലോഗിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാ മാസവും 21ാം തിയ്യതിയാണ് അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വരാറുളളത്. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമാവാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

ജെഎന്‍യു, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് താരമെഴുതിയ ബ്ലോഗുകള്‍ വിവാദമായി മാറിയിരുന്നു. വിവാദങ്ങള്‍ക്ക് മറുപടിയായി ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബ്ലോഗ് എഴുതാന്‍ തനിക്ക് പറ്റില്ലെന്നും ബ്ലോഗ് എഴുത്തിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ലാലേട്ടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത്തവണ ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ബ്ലോഗെഴുത്ത് ഉണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
അടുത്തിടെ നോര്‍ത്ത് ഇന്ത്യയില്‍ എഴുവയസുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും മറ്റു സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ലാലേട്ടന്റെ ബ്ലോഗ് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണ ബ്ലോഗ് എഴുതാന്‍ സാധിച്ചില്ലെന്ന കുറിപ്പുമായി കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ഒടിയന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് ഇത്തവണ ബ്ലോഗ് എഴുതാന്‍ സാധിച്ചില്ലെന്ന കുറിപ്പുമായി അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി നീണ്ട ഷെഡ്യൂളുകളിലായാണ് മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നത്.


Click it and Unblock the Notifications











