»   » ഖസാക്കിന്റെ ഇതിഹാസം കാണാന്‍ വരണം, മോഹന്‍ലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്

ഖസാക്കിന്റെ ഇതിഹാസം കാണാന്‍ വരണം, മോഹന്‍ലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്

Posted By: Sanviya
Subscribe to Filmibeat Malayalam

ഖസാക്കിന്റെ ഇതിഹാസം കാണാന്‍ നാടക പ്രേമികളെ ക്ഷണിച്ചുകൊണ്ട് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് മൈതാനത്ത് മെയ് 6,7,8 തിയേതികളിലാണ് നാടകം അരങ്ങേറുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നായ ഖസാക്കിന്റെ ഇതിഹാസം പുനര്‍ജനിക്കുന്നു. ഇന്ത്യന്‍ നാടക രംഗത്ത് ശക്തമായ യുവസാന്നിധ്യമായ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്യുന്ന നാടകം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

mohanlal

കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ അതിഗംഭീരമായാണ് അരങ്ങേറിയതെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞു. ബാംഗ്ലൂരിലെ പോലെ ഒരുപാട് മലയാളികളുള്ള നഗരത്തില്‍ ഖസാക്കിന്റെ ഇതാഹാസം എത്തിച്ചേരുന്നതിന് നിങ്ങളെ പോലെ തന്നെ എനിക്കും സന്തോഷമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖസാക്കിന്റെ ഇതിഹാസത്തിലെ അല്ല പിച്ച മൊല്ലക്കയായി അഭിനയിച്ചതും താന്‍ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്. ഈ നാടകം നിങ്ങള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നേരത്തെ മൂന്നിടങ്ങളിലായി പ്രദര്‍ശനം നടത്തിയ ഖസാക്കിന്റെ ഇതിഹാസം ഇത് ആദ്യമായാണ് കേരളത്തിന് പുറത്ത് അരങ്ങേറുന്നത്. നമ്മ ഖാസക്ക് എന്ന പേരിലായാണ് ബാംഗ്ലൂരില്‍ നാടകം എത്തുന്നത്.

English summary
Actor Mohanlal facebook post about khasakkinte itihasam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam