സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ..

. ലാലേട്ടൻ ശബരിമലയ്ക്ക് പോകുകയാണോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്.

Recommended Video

സ്വാമി ശരണം വിളിച്ച് ലാലേട്ടൻ | filmibeat Malayalam

ശബരിമലയിലയിലെ സ്ത്രീ പ്രവേശനം കൊടുമ്പിരി കൊള്ളുകയാണ്. ശബരിമലയിൽ സ്ത്രീകൾക്ക് അയ്യപ്പ ദർശനം നടത്താമെന്നുള്ള സുപ്രീം കോടതി വിധി വന്നതു മുതൽ അനിഷ്ട സംഭവങ്ങൾക്കാണ് കേരളം സാക്ഷിയാകുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നവരെക്കാൾ എതിർക്കുന്നവരാണ് കൂടുതൽ. ചിത്തര ആട്ടവിശേഷത്തിന് ശബരിമല തുറന്നപ്പോൾ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങൾക്കാണ് ജനത സാക്ഷിയായത്.

സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ അഭിപ്രായം പ്രകടപ്പിച്ച് സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. കോടിതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാൽ ആചാരങ്ങളും അനുഷ്ഠനങ്ങളും പാലിക്കുന്നുവെന്നാണ് നടിമാരുടെ പ്രതികരണം . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർ താരം മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. വൃശ്ചിക മാസ പൂജകൾക്കായി ശബരിമല തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലാലേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കറുത്ത വസ്ത്രമണിഞ്ഞ് ലാലേട്ടൻ

കറുത്ത വസ്ത്രമണിഞ്ഞ് ലാലേട്ടൻ

ശബരിമാല തീർഥാടനത്തിനായി അയ്യപ്പന്മാർ ധരിക്കുന്ന കറുത്ത വസ്ത്രമണിഞ്ഞ് തൊഴു കയ്യോടെ നിൽക്കുന്ന ചിത്രമാണ് ലാലേട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി സ്വാമി ശരണമെന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. വൃശ്ചിക മാസത്തിന്റെ തുടക്ക ദിവസത്തിലാണ് ലാലേട്ടൻ കറുപ്പ് ധരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. അയ്യപ്പ ഭക്തർക്ക് വൃശ്ചിക മാസവും കരുത്ത വസ്ത്രവും വളരെ പ്രധാനപ്പെട്ടതാണ്,

അയ്യപ്പ വിശ്വാസി

അയ്യപ്പ വിശ്വാസി

മോഹൻലാൽ ഒരു ഈശ്വര വിശ്വാസിയാണെന്ന് എല്ലാവർതക്കും അറിയാവുന്ന സംഗതിയാണ്. പല അവസരങ്ങളിലും മാലയിട്ട് അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്താറുമുണ്ട്. എന്നാൽ ഇപ്പോഴത്തെ താരത്തിന്റെ ഈ പോസ്റ്റ് പല തരം ചോദ്യങ്ങൾക്കാണ് വെടിമരുന്ന് ഇട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് നിരവധി അനിഷ്ട സംഭവങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്.

ലാലേട്ടൻ ശബരിമലയ്ക്കോ

ലാലേട്ടൻ ശബരിമലയ്ക്കോ

താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ നിരവധി ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്. ലാലേട്ടൻ ശബരിമലയ്ക്ക് പോകുകയാണോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിലെ മറ്റൊരു ചർച്ച വിഷയം ലാലേട്ടന്റെ സ്വമി ശരണം എന്ന വാക്കിന്റെ അർഥത്തെ കുറിച്ചാണ്. ഇതിലൂടെ താരം എന്താണ് അർഥമാക്കിയിരിക്കുന്നതെന്നുള്ള ചർച്ചകളും നവമാധ്യമങ്ങളിൽ സജീവമാകുകയാണ്

പെർഫക്ട് ടൈമിങ്ങ്

പെർഫക്ട് ടൈമിങ്ങ്

അഭിനയത്തെ പോലെ ഇവിടേയും പെർഫക്ട് ടൈമിങ്ങ് എന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം. മറ്റു ചിലർ ലാലേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രാഷ്ട്രീയവത്സകരിക്കുകയും ചെയ്യുന്നുണ്ട്. ലാലേട്ടൻ ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X