വയനാട്ടിലെ കുടുംബങ്ങൾക്ക് സഹായവുമായി ലാലേട്ടൻ, ഇതാണ് ഹീറോയിസം, താരം പറയുന്നത് കാണൂ

പ്രളയബാധ്യതരായ വയനാടൻ ജനതയ്ക്ക് സഹായവുമായി സൂപ്പർ താരം മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.

പ്രളയം ജലം ഒഴിക്കികൊണ്ട് പോയത് ജനങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളുമായിരുന്നു. ഒരു നിമിഷം കൊണ്ട് ജലം ഒഴുക്കി കൊണ്ട് പോയത് ഒരു ആയുഷ്കാലത്തെ മുഴുവൻ സമ്പാദ്യമായിരുന്നു. എന്നാൽ പ്രളയത്തിൽ അകപ്പെട്ടവർക്ക് താങ്ങും തണലുമായി കേരളത്തിനോടൊപ്പം ലോക ജനത തന്നെ അണി ചേർന്നിട്ടുണ്ട്. ഇപ്പോഴിത പ്രളയബാധ്യതരായ വയനാടൻ ജനതയ്ക്ക് സഹായവുമായി സൂപ്പർ താരം മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യം മുതൽ തന്നെ പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് സഹായവുമായി മോഹൻലാൽ രംഗത്തെത്തിയിരുന്നു. താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച സഹായമായിരുന്നു ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കൂടാതെ ജനങ്ങൾക്ക് മറ്റു സാഹയ സഹകരണവുമായി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിത വീണ്ടും ലാലേട്ടൻ..

 2000കുടുംബങ്ങൾക്ക് സഹായം

2000കുടുംബങ്ങൾക്ക് സഹായം

പ്രളയത്തിൽ ദുരിത അനുഭവിച്ച് വയനാടൻ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. ഘട്ടങ്ങളായിട്ടാകും ഇത് ജനങ്ങളിലേയ്ക്ക് എത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദുരിതബാധ്യതരോടൊപ്പം നിന്ന മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്.

വിശ്വശാന്തി ഫൗണ്ടേഷൻ

വിശ്വശാന്തി ഫൗണ്ടേഷൻ

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ പരിശ്രമമെന്ന് ലാലേട്ടൻ വീഡിയോയിൽ പറയുന്നുണ്ട്. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും താരം പറയുന്നു.

 കൂടെ തന്നെയുണ്ട്

കൂടെ തന്നെയുണ്ട്

പ്രളയക്കെടുതി നേരിടാൻ തനിച്ചല്ലെന്നും താനും ഒപ്പമുണ്ടെന്നും ലാലേട്ടൻ പറഞ്ഞു. പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോൽക്കാൻ മനസ്സില്ലാത്ത വീരന്മാരുടെ നാടാണ് കേരളം. ഒരു മലയാളി എന്ന നിലയിൽ താൻ ഇന്ന് ഏറെ അഭിമാനിക്കുന്നുവെന്നും ലാലേട്ടൻ പറഞ്ഞു. കൂടാതെ എന്റെ നാടിനെ മുമ്പത്തെക്കാൾ ഇരട്ടി ഞാൻ സ്നേഹിക്കുന്നു എന്നും താരം വീഡിയോയിൽ പറ‍ഞ്ഞിരുന്നു

കേരളം വേഗം അതിജീവിക്കുന്നു

കേരളം വേഗം അതിജീവിക്കുന്നു

പ്രളയത്തിൽ അകപ്പെട്ടു പോയ കേരളം വളരെ വേഗമാണ് ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് വരുന്നത് . ഇത് നമുക്ക് മാത്രമേ സാധിക്കുകയുളളുവെന്നും മോഹൻലാൽ വ്യക്തമായി പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ ദുരന്തത്തിന് വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകൾ ഇന്ന് അവസാനിക്കുന്നതല്ല. അതിൽ എനിയ്ക്ക് നല്ല ഉറപ്പുണ്ടെന്നും താരം പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X