ലാലേട്ടൻ കുറച്ചു കൂടി ചെറുപ്പമായോ! താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി പ്രേക്ഷകർ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ മോഹൻലാൽ. സിനിമ-യാത്ര വിശേഷങ്ങളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്. കറുത്ത ഫ്രെയിമുളള കണ്ണട ധരിച്ച് കുറ്റി താടിവെച്ച ലുക്കുലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

mohanlal

താരത്തിന്റെ ചിത്രത്തിന് ആശംസ നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്. ഇട്ടിമാണ് മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം റിലീസിനായി എത്തുന്ന ലാലേട്ടൻ ചിത്രമാണ ബിഗ് ബ്രദർ. സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്തുമസ് റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തുക. ലാലേട്ടനോടൊപ്പം ചിത്രത്തിനു എല്ലാവിധ ആശംസകളും പ്രേക്ഷകർ നേർന്നിട്ടുണ്ട്.

ഒരു ആക്ഷൻ കോമഡി പശ്ചാത്തിലാണ് ചിത്ര ഒരുങ്ങുന്നത് .ചിത്രത്തിൽ സച്ചിദാന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ്. ലാലേട്ടനോടൊപ്പം ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X