»   » എന്റെ അച്ഛന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്രം തന്നു, എന്റെ മകനും അതുപോലെ പറക്കട്ടെ; മോഹന്‍ലാല്‍

എന്റെ അച്ഛന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്രം തന്നു, എന്റെ മകനും അതുപോലെ പറക്കട്ടെ; മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

അച്ഛന്‍ എന്ന സ്ഥാനം മാറിക്കൊണ്ടിരിയ്ക്കും. ഇന്നലെ ഞാനൊരു മകനായിരുന്നു, ഇന്ന് ഞാനൊരു അച്ഛന്‍ കൂടെയാണ്. എന്റെ അച്ഛന്‍ എനിക്ക് തന്ന സ്വാതന്ത്രമാണ് ഞാന്‍ എന്റെ മകന് നല്‍കുന്നത്- പറയുന്നത് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്.

ജീവിതത്തില്‍ സ്വന്തമായി തീരുമാനം എടുത്തപ്പോള്‍ അച്ഛന്‍ കുറ്റം പറഞ്ഞില്ല; കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നു

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്യുന്ന അപ്പ എന്ന ചിത്രത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു ലാല്‍. എന്റെ അച്ഛന്‍ ഇന്ന് എന്റെ കൂടെയില്ല. അദ്ദേഹം ഞങ്ങളെ വിട്ട് പോയി. എന്നാല്‍ ഓര്‍മകളായും ഓര്‍മപ്പെടുത്തലുകളായും അച്ഛന്‍ എന്നും എന്റെ കൂടെയുണ്ട് എന്ന് ലാല്‍ പറയുന്നു.

 mohanlal-as-son-father

അച്ഛന്‍ എങ്ങനെയായിരുന്നോ എനിക്ക്, അതുപോലെയാണ് എന്റെ മകന് ഞാന്‍. അവന് ഞാന്‍ പൂര്‍ണ സ്വാതന്ത്രം നല്‍കി. അവന്‍ ഇഷ്ടം പോലെ പറക്കെട്ടെ. നാളെ അവനും ഒരച്ഛനാകും. ആ ബന്ധം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. ആ യാത്രയിലെ ചെറിയൊരു കണ്ണിയാണ് നാമോരുരുത്തരും. ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിയ്ക്കുന്നു, ബഹുമാനിയ്ക്കുന്നു- മോഹന്‍ലാല്‍ പറഞ്ഞു.

English summary
Actor Mohanlal speaks about his father in support of Director Samuthirakani's upcoming Tamil film 'Appa'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam