കീരിക്കാടന്‍ ജോസ് ആശുപത്രിയിൽ; സത്യം ഇതാണ്, വെളിപ്പെടുത്തി ബന്ധു

മലയാളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത വില്ലന്‍ എന്നൊക്കെ പറയണമെങ്കില്‍ കീരിടത്തിലെ കീരിക്കാടന്‍ ജോസിനെ കാണണം. കീരിടത്തിലും ചെങ്കേലുമെല്ലാം നിറഞ്ഞ് നിന്ന നടന്‍ മോഹന്‍രാജ് സിനിമാ ജീവിതം അവസാനിപ്പിച്ച് കാലം ഒരുപാടായി. എന്നാല്‍ താരം എവിടെയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ മോഹന്‍രാജിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹമെന്നാണ് അറിയുന്നത്. വൃക്ക സംബന്ധമായ അസുഖവുമായിട്ടാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണെന്നും താരത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കീരിക്കാടന്‍ ജോസിന് ഒപ്പമുണ്ടെന്നും. എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരിക്കുകയാണ്.

keerikadan-jose

1988 ല്‍ കെ മധുവിന്റെ സംവിധാനത്തിലെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് സിനിമയിലേക്ക് എത്തുന്നത്. രണ്ടാമതായി കീരിടത്തിലെ വില്ലനായി അഭിനയിച്ചു. ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.

keerikadan-jose

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്ന അദ്ദേഹം മധുരരയിലായിരുന്നു സ്ഥിരതാമസമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X