»   » മുകേഷ് നര്‍ത്തകി ദേവികയെ വിവാഹം കഴിച്ചു

മുകേഷ് നര്‍ത്തകി ദേവികയെ വിവാഹം കഴിച്ചു

Posted By:
Subscribe to Filmibeat Malayalam

നടന്‍ മുകേഷ് പുനര്‍വിവാഹിതനായി. നര്‍ത്തകി മേതില്‍ ദേവികയാണ് വധു. ഇവരുടേത് പ്രണയവിവാഹമായിരുന്നു. മുകേഷിന്റെ മരടിലെ വസതിയില്‍ വച്ചായിരുന്നു വിവാഹം. ഇവിടുത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി പിന്നീട് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു.

മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരിക്കേ ഭരതനാട്യം നര്‍ത്തകിയായ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് പ്രണയമായി വളരുകയും ഇപ്പോള്‍ വിവാഹത്തിലെത്തുകയും ചെയ്തിരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്.

Mukesh and Dancer Devika

തെന്നിന്ത്യന്‍ നടി സരിതയായിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. 2007ല്‍ ഇവര്‍ വിവാഹമോചിതരായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

English summary
Actor Mukesh and Dancer Devika entered wedlock at Mukesh residence in Maradu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam