എം പി സമ്പത്തിനെ രാഷ്ട്രീയക്കാരനാക്കിയ നടന്‍ മുകേഷിന്റെ ഉപദ്ദേശമെന്തായിരുന്നു ?
അരുവിക്കരയില്‍ പ്രചരണത്തിനെത്തിയ മുകേഷ് ഒരു കഥ പറഞ്ഞു.മുകേഷിന്റെ ഉപദ്ദേശമാണ് പോലും ലോകസഭ അംഗം കൂടിയായസമ്പത്തിനെ ഒരു രാഷ്ട്രീയകാരനാക്കിയത്. ലോ അക്കാദമിയില്‍ പഠിക്കുന്ന കാലത്ത് കോളേജില്‍ ഒരു പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി. മത്സരത്തില്‍ ഒരു കൊച്ചുപയ്യന്‍ പ്രസംഗിക്കുകെയും മുന്നിലിരുന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന മുകേഷ് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് പയ്യനെ പേടിപ്പിക്കുകെയും ചെയ്തു.

പ്രസംഗം കഴിഞ്ഞ് ഇറങ്ങിയ പയ്യന്‍ മുകേഷിനെ വിളിച്ച് ദേഷ്യപ്പെട്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ സ്ഥലമാണെന്ന് കരുതി തിണ്ണ മിടുക്ക്് കാട്ടരുത്. പെട്ടന്ന് മുകേഷ് ആ പയ്യനെ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു അനിയാ പ്രസംഗിക്കുമ്പോഴുള്ള കോലാഹലങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പ്രാസംഗികന്‍ എന്ന്.കാലങ്ങള്‍ കഴിഞ്ഞു. മുകേഷ് വലിയ സിനിമ താരമായി മാറി.
ഒരിക്കല്‍ എയര്‍പോട്ടില്‍ വച്ച് ആ പഴയ പയ്യനെ വീണ്ടും കണ്ടുമുട്ടാനിടയായി. മുകേഷിന്റെ അടുത്ത് വന്ന് അവര്‍ പറഞ്ഞു ഞാന്‍ എം പി സമ്പത്താണ്. ഒരിക്കല്‍ മുകേഷ് തമാശയായി പറഞ്ഞ ഉപദ്ദേശം എന്റെ മനസില്‍ കൊള്ളുകയുണ്ടായി. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നുവെന്ന്.


Click it and Unblock the Notifications