twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍, എംഎല്‍എ...ഇനി ഗായകന്‍ , മുകേഷിന്റെ പാട്ടുമായി 'രമേശന്‍ ഒരു പേരല്ല'

    |

    നാലു പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിനിടയില്‍ ഗായകനായി അരങ്ങറ്റം കുറിക്കുകയാണ് മലയാളികളുടെ പ്രിയതാരം മുകേഷ്.നടനും രാഷ്ട്രീയക്കാരനും അവതാരകനുമായി തിളങ്ങിയ മുകേഷ്‌ മാധ്യമ പ്രവര്‍ത്തകന്‍ സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന 'രമേശന്‍ ഒരു പേരല്ല' എന്ന ചിത്രത്തിലാണ് ആദ്യമായി പാടുന്നത്.സുജിത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.ചിത്രത്തില്‍ ഗോവന്‍ സ്‌റ്റെലിലുള്ള ഗാനമാണ് ആലപിക്കുന്നത്.സുജിത് തന്നെ എഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണനാണ്.ശ്രീനാഥ് ഫെജോയുടേതാണ് വരികള്‍.

    mukesh

    മണികണ്‌ഠന്‍ പട്ടാമ്പിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയലിസ്റ്റിക് സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ കഥയാണ് പറയുന്നത്. ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനമായിരുന്ന 2017 ഓഗസ്ത് 15നു രമേശന്റെ ജീവിതം, തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ പുതിയ ദിശയില്‍ നീങ്ങുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

    സിനിമയോട് ഒരു പരിധി വിട്ടിട്ടുള്ള സ്‌നേഹമില്ല!! മനസ്സിലുളളത്... തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്സിനിമയോട് ഒരു പരിധി വിട്ടിട്ടുള്ള സ്‌നേഹമില്ല!! മനസ്സിലുളളത്... തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

    വാടക വണ്ടി എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് രമേശന്‍ ഒരു പേരല്ല എന്നാക്കി മാറ്റുകയായിരുന്നു. മുകേഷിന്റെ സഹോദരി പുത്രന്‍ ദിവ്യദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദേവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാജേഷ് ശര്‍മ്മ, അരുണ്‍ നായര്‍, ഷൈലജ,മിനി, കൃഷ്ണ കുമാര്‍,കൃഷ്ണന്‍ ബാലകൃഷ്ണന്‍,ദേവന്ദ്ര നാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

    കാര്‍ത്തിക്കൊപ്പം ആദ്യമായി ജ്യോതിക! എത്തുന്നത് ജീത്തു ജോസഫ് ചിത്രത്തില്‍കാര്‍ത്തിക്കൊപ്പം ആദ്യമായി ജ്യോതിക! എത്തുന്നത് ജീത്തു ജോസഫ് ചിത്രത്തില്‍

    നടി സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുനില്‍ പ്രേം ആണ് ചിത്രത്തിന്റെ
    ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ മേനോന്‍ എഡിറ്റിങ്ങും കലാസംവിധാനം ജ്യോതിഷ് ശങ്കറും നിര്‍വ്വഹിച്ചിരിക്കുന്നു.നിശ്ചല ഛായാഗ്രഹണം ബോണി പണിക്കര്‍. ഫ്രാങ്കോ,നിതിന്‍ രാജ്, ജമിനി ഉണ്ണികൃഷ്ണന്‍, വിഷ്ണു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചരിക്കുന്നത്.ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

    മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി വിജയ് സേതുപതി! മരക്കാറിന്റെ സെറ്റിലേക്കെത്തിയപ്പോള്‍ സംഭവിച്ചത്?മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി വിജയ് സേതുപതി! മരക്കാറിന്റെ സെറ്റിലേക്കെത്തിയപ്പോള്‍ സംഭവിച്ചത്?

    മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുടേ?വൈറലായി ആരാധികയുടെ കുറിപ്പ്!മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുടേ?വൈറലായി ആരാധികയുടെ കുറിപ്പ്!

    English summary
    Actor Mukesh singing for new malayalam film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X