മുകേഷ് തിരക്കഥ എഴുതുന്നു, കോമഡിക്ക് ശ്രീനിയും

By Nirmal Balakrishnan

മുകേഷ് ആദ്യമായി കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ പേര് വളരെ രസകരം- റൗഡി കടുകോളം വലുത്. മുകേഷും ശ്രീനിവാസനും തോളോടു തോള്‍ ചേര്‍ന്നൊരുക്കുന്ന കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജഹാംഗീര്‍ ഷംസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്‍. കാളിദാസ ഇന്റര്‍നാഷനിലിന്റെ ബാനറില്‍ സന്ധ്യ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സിനിമയിലെയും ജീവിതത്തിലെയും കോമഡികള്‍ ചേര്‍ത്ത് മുകേഷ്‌ കഥകള്‍ എന്ന പേരില്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി പേന ചലിപ്പിക്കുന്നത് ആദ്യമായിട്ടാണ്. മനോജ് കെ. ജയന്‍, ദിവ്യദര്‍ശന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. ഇനിയ ആണ് നായിക.

sreenivasan-mukesh

ജഹാംഗീര്‍ ഷംസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ടീന്‍സ് ആയിരുന്നു ആദ്യചിത്രം.

മുകേഷും ശ്രീനിവാസനും മുഖ്യതാരങ്ങളായി ഒത്തിരി സിനിമകള്‍ മലയാളത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന ലൂമിയര്‍ ഫിലിംസ് കമ്പനിയാണ് കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത്. കഥപറയുമ്പോളില്‍ രണ്ടുപേരുടെയും കോമഡി രംഗങ്ങള്‍ ധാരാളമുണ്ട്. പയ്യന്നൂര്‍ പരമു, പാറശാല പാച്ചന്‍ ആണ് ഇവര്‍ നായകന്‍മാരായ ഒടുവിലത്തെ ചിത്രം. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ശ്രീനി, മുകേഷ് കൂട്ടുകെട്ട് പതിവായിരുന്നു.

മലയാള സിനിമയില്‍ ശുദ്ധഹാസ്യം വീണ്ടും തിരിച്ചുവരുന്നതിന്റെ ശുഭലക്ഷണമാണ് കാണുന്നത്. മുകേഷ് ആദ്യമായി എഴുതുന്നതു കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X