സിനിമ-സീരിയല്‍ നടന്‍ മുകേഷ് കക്കൂര്‍ അന്തരിച്ചു
സിനിമ,സീരിയല്‍ നാടക നടന്‍ മുകേഷ് കക്കൂര്‍ അന്തരിച്ചു. 47 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് നാലുമണിയ്ക്ക് കക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും.
2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേവരാഗം, വൃന്ദാവനം, കായകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

സിബി മലയില്‍ സംവിധാനം ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
malayalam film malayalam cinema malayalam movie news actor mukesh kakkur death obit മലയാളം സിനിമ നടന്‍ മുകേഷ് കക്കൂര്‍ മരണം


Click it and Unblock the Notifications