»   » മുകേഷിന്റെ രണ്ടാം വിവാഹത്തിന് സാധുതയില്ല?

മുകേഷിന്റെ രണ്ടാം വിവാഹത്തിന് സാധുതയില്ല?

Posted By:
Subscribe to Filmibeat Malayalam

നടന്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്ന് ആദ്യഭാര്യയും അഭിനേത്രിയുമായ സരിത. മുകേഷിന്റെ പുനര്‍വിവാഹം നിയമ വിരുദ്ധമാണെന്നും താനുമായുള്ള വിവാഹമോചന കേസ് ഇതുവരെ തീര്‍പ്പായിട്ടില്ലെന്നും സരിത പറയുന്നു.

വിവാഹ മോചനക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയായതിനാല്‍ നിയമപരമായി ഭാര്യ-ഭര്‍തൃ ബന്ധം നിലനില്‍ക്കുകയാണെന്നും രണ്ടാം വിവാഹത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സരിത അറിയിച്ചു. രണ്ട് തവണ വിവാഹ ബന്ധം വേര്‍പിരിയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും മുകേഷ് സഹകരിച്ചില്ലെന്ന് സരിത ആരോപിക്കുന്നു.

Saritha and Mukesh

1988ലാണ് സരിതയും മുകേഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. ഇതിന് ശേഷം ദാമ്പത്യത്തില്‍ ചില സ്വരച്ചേര്‍ച്ചകള്‍ അനുഭവപ്പെടുകയും 2003 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് ജീവിക്കുകയുമായിരുന്നു. 2007ല്‍ സരിത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്യുകയും 2009ല്‍ വീണ്ടും കുടുംബ കോടതിയെ സമീപിച്ചെങ്കിലും കേസ് തീര്‍പ്പായില്ലത്രെ.

മുകേഷ് സ്ത്രീധനം ആവശ്യപ്പെട്ടതിനാലാണ് താന്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതെന്നാണ് സരിത കൗണ്‍സിലിങിനിടെ കോടതിയെ അറിയിച്ചിരുന്നത്. അതേ സമയം, കഴിഞ്ഞ വ്യാഴാഴ്ച മരടിലെ വസതിയില്‍ വച്ച് നിയമപരമായി ഒന്നായ മുകേഷിന്റെയും മേതില്‍ ദേവികയുടെയും വിവാഹം ഹിന്ദു ആചാരപ്രകാരം വരുന്ന മാര്‍ച്ചില്‍ നടക്കുമെന്ന് സഹോദരീപുത്രന്‍ ദിവ്യ ദര്‍ശന്‍ അറിയിച്ചു.

English summary
Levelling serious allegations against actor Mukesh who tied the knot with dancer Methil Devika on Thursday, Mukesh's former wife Saritha has decided to move court against the marriage. According to a press release issued by Saritha, who is currently residing in Dubai, Mukesh has not legally divorced her and hence can't remarry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam