»   » മുകേഷിനൊപ്പം ഭാര്യ ദേവികയും അഭിനയത്തിലേക്ക്

മുകേഷിനൊപ്പം ഭാര്യ ദേവികയും അഭിനയത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: നടന്‍ മുകേഷിനൊപ്പം ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ ദേവികയും അഭിനയ രംഗത്തേക്ക്. എന്നാല്‍ സിനിമയിലല്ല, നാടത്തിലാണ് ഇരുവരും ആദ്യമായി ഒന്നാകുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാടിന്റെ വിഖ്യാത നാടകം നാഗമണ്ഡലയുടെ മലയാള പുനരാവിഷ്്ക്കാരമായ നാഗയിലാണ് ഇരുവരും ഒന്നുചേരുന്നത്.

നാടകകല ഒരുപാടുവര്‍ഷത്തെ അനുഭവത്തിലൂടെയാണ് പൂര്‍ണതയിലെത്തുന്നതെങ്കിലും ദേവികയ്ക്ക് അതിലേക്ക് എത്താന്‍ അധികദിവസം വേണ്ടിവന്നില്ലെന്ന് മുകേഷ് പറഞ്ഞു. വര്‍ഷങ്ങളായി നൃത്തരംഗത്തുള്ള ദേവിക അഭിനയവും തനിക്ക് പൂര്‍ണമായും വഴങ്ങുമെന്ന് നാഗയിലൂടെ തെളിയിക്കുകയാണെന്ന് മുകേഷ് വ്യക്തമാക്കി.

mukesh-methil-devika

ഛായാമുഖി എന്ന നാടകത്തിനുശേഷമാണ് ദേവിക മുകേഷിന്റെ ഭാര്യയായത്. അതുകൊണ്ടുതന്നെ ഭാര്യയ്‌ക്കൊപ്പമുള്ള ഒരു നാടകം തന്റെ സ്വപ്‌നമായിരുന്നെന്നും അതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നും മുകേഷ് പറയുന്നു. റാണിയെന്ന കഥാപാത്രത്തെയാണ് ദേവിക നാടകവേദിയില്‍ അവതരിപ്പിക്കുന്നത്.

മുകേഷിന്റെ സഹോദരിയും മുന്‍ നാടകപ്രവര്‍ത്തകയുമായ സന്ധ്യാരാജേന്ദ്രന്‍ ഇരുപതു വര്‍ഷത്തിനു ശേഷം രംഗപ്രവേശം നടത്തുന്നു എന്ന പ്രത്യേകതയും നാഗയ്ക്കുണ്ട്. ദേവികതന്നെയാണ് നാടകത്തിലെ ഒരു കഥാപാത്രത്തിന് സന്ധ്യാരാജേന്ദ്രനെ നിര്‍ദ്ദേശിച്ചത്. കാളിദാസ കലാകേന്ദ്രയാണ് നാടകം ഒരുക്കുന്നത്. മികച്ചരീതിയില്‍ നാടകം വേദിയിലെത്തിക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്ന് മുകേഷ് പറഞ്ഞു.

English summary
Actor Mukesh praise wife Devika's acting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam