Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഗോഡ്ഫാദര് സെറ്റില്‍ ജഗദീഷ് മുകേഷിന് കൊടുത്ത ഏട്ടിന്റെ പണി, വെളിപ്പെടുത്തി നടന്
സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര് തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രമാണ്. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്, ഇന്നസെന്റ്, കനിക, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സിദ്ധിഖ് ലാലിന്റെ തന്നെ തിരക്കഥയില്‍ തന്നെയായിരുന്നു ചിത്രം ഒരുങ്ങിയത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ്. കൂടാതെ എസ് ബാലകൃഷ്ണന് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാമഭദ്രന് എന്ന കഥാപാത്രമായിട്ടാണ് മുകേഷ് ചിത്രത്തില്‍ എത്തിയത്. കൂട്ടൂകാരന് മായിന്‍കുട്ടിയായി ജഗദീഷും അഭിനയിച്ചു. ഇവരുടെ കോമ്പോയും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളിലൊന്നായി മാറിയിരുന്നു.

അതേസമയം ഗോഡ് ഫാദര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം എഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് പറഞ്ഞിരുന്നു. ജഗദീഷും ലാലും ഒപ്പമുളള സമയത്തായിരുന്നു വേദിയില്‍ വെച്ച് മുകേഷ് കഥ പറഞ്ഞത്. ഞങ്ങള്‍ മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര് സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്.

ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു. അപ്പോ ഞാന്‍, അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. അങ്ങനെ ഒരു ബഹളമുളള സീനാണ്. അപ്പോ വലിയ സീനാണത്. രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുക്കും. അപ്പോ ഇങ്ങനെ വന്നു. ഞാന്‍ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നില്‍ക്കുന്നത്.

ബെഡ്ഷീറ്റ് എടുത്ത് കെട്ടിയിട്ട് സംസാരിക്കുവാണ്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല. അങ്ങനെ ഡയലോഗ് മുഴുകെ ദേഷ്യമുളള ആക്ഷനൊക്കെയുളള ഡയലോഗാണ്. അപ്പോ ജഗദീഷ്, ഞാന്‍, കനക. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്സപ്രഷനിട്ടു. ഞാന്‍ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലില്‍ കെട്ടി.

അങ്ങനെ നില്ക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു. കണ്‍ഗ്രാജുലേഷന്‍സ്. അപ്പോ ഞാന്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു,. സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു.

അപ്പോ കനക എന്നെ നോക്കിയിട്ട് സാര്‍ എന്ന് നീട്ടി വിളിച്ചു. അപ്പോ ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ, ഇവന് എന്തോ പറയുന്നതാ എന്ന്. ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആന്‍ഡ് ടേക്ക് എന്ന് പറയുന്നത്, മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാര്‍സ് വേദിയില്‍
പറഞ്ഞു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല