For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡബ്ല്യൂസിസി രൂപീകരിച്ചതിൽ തെറ്റില്ല!! ദിലീപ് വിഷയത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്ന് മുകേഷ്

  |

  മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയ്ക്കും ല നടിയുടെ കേസിലുളള നടൻ സ്രീനിവാസന്റെ പ്രതികരണം മലയാള സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും ചർച്ച വിഷയമായിട്ടുണ്ട്. താരങ്ങൾ ഉൾപ്പെടെ ശ്രീനിവാസന്റെ വാക്കുകളെ പിന്തുണച്ചപം വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരം ഇക്കാര്യങ്ങളും പരാമർശിച്ചത്. ഇപ്പോഴിത ഈ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.

  വിജയ് അത്ര സൂപ്പർ താരമല്ലെന്ന് സിദ്ദിഖ്!! പാർവതിയുടെ സ്ഥിതിയാകുമോ സിദ്ദിഖിനും? കടുത്ത തീരുമാനവുമായി ആരാധകർ, ഇളയ ദളപതി വേറെ ലെവലാണ്...

  ഇപ്പോഴിത ശ്രീനിവാസനെ പിന്തുണച്ച് നടനും കൊല്ലം എംഎൽഎ യുമായ മുകേഷ് രംഗത്തെത്തിയിട്ടുണ്ട് .കേരളകൗമുദി ഓൺലൈനാണ് ഇതു സംബന്ധമായ വർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ നടൻ ഹരീഷ് പേരടിയും ശ്രീനിവാസന്റെ നിലപാടിനെ അനുകൂലിച്ചിട്ടുണ്ട്. ആശുപ്ത്രി വിട്ടതിനു ശേഷം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.

  സീരിയൽ നടൻ കരൺ അറസ്റ്റിൽ!! നടനെതിരെ പരാതിയുമായി യുവതി, അറസ്റ്റ് സ്ഥിരീകരിച്ച് പോലീസ്

   ദിലീപ് വിഷയത്തിൽ പ്രതികരിക്കാനില്ല

  ദിലീപ് വിഷയത്തിൽ പ്രതികരിക്കാനില്ല

  സിനിമയിൽ സ്ത്രീ-പുരുഷ വിവേചനമില്ലെന്ന് നടൻ ശ്രീനിവാസന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് മുകേഷ്. സിനിമ മേഖലയിൽ അങ്ങനെയൊരു വ്യത്യാസമില്ല. കൂടാതെ വനിത സംഘടനയായ ഡബ്യൂസിസി രൂപീകരിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ് , അതിന‌ാൽ ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും മുകേഷ് വ്യക്തമാക്കി.

  കുക്ക്ഡപ്പ് കഥയാണ്

  കുക്ക്ഡപ്പ് കഥയാണ്

  ദീലീപ് ഇത്തരത്തിലുളള ഒരു കൃത്യം ചെയ്യുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. കാരണം.. സംഭവം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് രംഗത്തു വരുന്നത്. അതുവരെ കഥയിൽ ഒരു പൾസർ സുനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട പല കഥകളും കേട്ടാൽ മനസ്സിലാകും. വളരെ കുക്ക്ഡ് അപ്പായിട്ടുളള ഒരു കഥായാണ്. പല സംഗതികൾ കേട്ടാലും മനസ്സിലാകുമെന്നും താരം പറഞ്ഞു.

  ദിലീപ് പൈസമുടക്കിയോ

  ദിലീപ് പൈസമുടക്കിയോ

  കേസ് ഉയർന്നു വന്നപ്പോൾ‌ കേട്ടത് , കൃത്യം ചെയ്യാനായി ദിലീപ് പൾസർ സുനി എന്ന ആൾക്ക് ഒന്നര കോടി രൂപ കൊടുത്തുവെന്നാണ്. എനിയ്ക്ക് അറിയാവുന്ന ദിലീപ് ഒന്നര കോടി പോയിട്ട് ഒന്നര പൈസ പോലും ചിലവാക്കാത്ത ആളാണ്. കൂടാതെ ഡബ്ല്യൂസിസിയ്ക്കെതിരേയും രൂക്ഷ വിമർശനം താരം ഉന്നയിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ ആവശ്യം എന്താണെന്നോ അവരുടെ ഉദ്ദ്യേശം എന്താണെന്ന് തനിയ്ക്ക് ഇതുവരെ മനസ്സിലാക്കിയിട്ടില്ല. സിനിമ ലോകത്തെ ആണും പെണ്ണും തുല്യരാണ്. അവിടെ ചൂഷണങ്ങൾ നടക്കുന്നില്ല. കൂടതെ ഈ പ്രതിഫലം നിർണ്ണയിക്കുന്നത് താര മൂല്യമാണെന്നും ശ്രീനിവാസനൻ പറഞ്ഞു. തമിഴിൽ നായൻതാര വാങ്ങുന്ന പ്രതിഫലം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് താരം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്

  തുന്നുന്നത് അരി ആഹാരം

  തുന്നുന്നത് അരി ആഹാരം

  ഞാൻ കണ്ട മലയാള സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളിൽ രണ്ടെണ്ണം " വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പർഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികൾ എന്നെ ഉൾകാഴചയില്ലാത്ത മദ്ധ്യവർഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം... കാരണം ഞങ്ങൾ കൃത്യമായി ടാക്സും അടക്കാറുണ്ട്... എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്... സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത ഡബ്ല്യൂസിസിയുടെ യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്... പിന്നെ സ്വന്തം പേരിൽ 240ത് കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ .... നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് ... അരി തന്നെയാണ് തിന്നുന്നത്- ഹരിഷ് കഴിഞ്ഞ ദിവസം ഫേസ്ബക്കിൽ കുറിച്ചിരുന്നു.

  English summary
  actor mukesh support srinivasan statement and no comments in dileep case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X