പുതുമുഖ നടിയോ?അവരെന്റെ ഭാര്യയാണ്, വളച്ചൊടിച്ച് പറയണ്ട! മുന്‍ഭാര്യയുടെ സിനിമ കണ്ട ശേഷം നടന്‍ മുകേഷ്

നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി നായികയായി അഭിനയിച്ചിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ നൃത്തത്തിലൂടെ കരിയര്‍ തുടങ്ങിയ ദേവികയ്ക്ക് സിനിമയിലേക്ക് അവസരം മുന്‍പ് വന്നിരുന്നെങ്കിലും വളരെ വൈകിയാണ് അഭിനയിക്കാന്‍ എത്തിയത്. ബിജു മേനോന്റെ നായികയായി കഥ ഇന്നുവരെ എന്ന സിനിമയിലാണ് ദേവിക അഭിനയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഇരുപതിന് തിയേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് ആദ്യ ദിവസം നല്ല അഭിപ്രായമാണ് ലഭിച്ചത്. അതേ സമയം സിനിമ കാണാനെത്തിയ നടന്‍ മുകേഷിന്റെ പ്രതികരണവും വൈറലാവുകയാണ്. നടന്‍ മുകേഷിന്റെ രണ്ടാമത്തെ ഭാര്യ എന്ന നിലയിലാണ് മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറയുന്നത്.

methil-devika

ഇടയ്ക്ക് ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. മുന്‍ഭര്‍ത്താവ് കൂടിയായ മുകേഷുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ സംസാരിക്കവേ ദേവിക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത മുന്‍ഭാര്യ നായികയാവുന്ന സിനിമ ആദ്യ ദിവസം തന്നെ കാണാനെത്തിയിരിക്കുകയാണ് മുകേഷ്.

ഭാര്യയായിരുന്ന ആള്‍ തന്നെ നായികയായി അഭിനയിച്ചത് കൊണ്ടാണ് ആദ്യ ദിവസം തന്നെ താന്‍ ഈ സിനിമ കാണാന്‍ വന്നതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയ്ക്കിടെ നടന്‍ പറഞ്ഞു.

'വളരെ നല്ല ചിത്രമാണ്. തുടക്കം മുതല്‍ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് അവസാനത്തെ ട്വിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ആസ്വദിച്ച് കാണാന്‍ സാധിക്കും. എല്ലാവരുടെയും റോള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് സിനിമയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുകേഷ് പറഞ്ഞത്.

ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'നായിക എന്റെ ഭാര്യയാണ്' എന്നായിരുന്നു മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി. പുതിയൊരു നായികയാണ് പോലും... എന്തോരം വളച്ചാണ് പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ ഫസ്റ്റ് ഡേ തന്നെ കാണാന്‍ വന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുകേഷ് ഭാര്യ എന്ന് പറഞ്ഞതിനെ തിരുത്തുകയാണ് ആരാധകര്‍. മുന്‍ഭാര്യ എന്ന് വേണ്ടേ പറയാന്‍. ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞതല്ലേ? അപ്പോള്‍ ഭാര്യയാണെന്ന് എടുത്ത് പറയുന്നതെങ്ങനെയാണെന്നും വീഡിയോയുടെ താഴെ കമന്റിലൂടെ ചിലര്‍ ചോദിക്കുന്നു.

ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. നാല് കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന വ്യത്യസ്തമായ പ്രണയകഥകള്‍ ചേര്‍ത്തൊരുക്കിയ ചിത്രമാണിത്. നിഖില വിമല്‍, ഹക്കിം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

methil-devika

മേതില്‍ ദേവിക നായികയാവുന്ന ചിത്രമെന്ന നിലയിലും ഈ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകമായിരുന്ന ദേവിക നൃത്തലോകത്ത് സജീവമാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും താനത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ദേവിക അടുത്തിടെ വെളിപ്പെടുത്തിയത്.

കാബൂലിവാല, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളിലേക്ക് നായികയായി തന്നെ വിളിച്ചിരുന്നുവെന്നും അന്ന് താനത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നുമാണ് നടി പറഞ്ഞത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദേവിക.

വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് കഥ ഇന്നുവരെ നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Read more about: methil devika mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X