twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉയര്‍ച്ചയില്‍ നിന്നുളള അങ്ങയുടെ പതനവും അതിന് ശേഷമുളള വളര്‍ച്ചയും ഞാന്‍ ഓര്‍ക്കുന്നു, വൈറല്‍ കുറിപ്പ്

    By Midhun Raj
    |

    മലയാള സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി തിളങ്ങിയ താരമാണ് ഭരത് ഗോപി. നായകനായും സഹനടനായുമൊക്കെ അദ്ദേഹം മോളിവുഡില്‍ സജീവമായിരുന്നു. ഭരത് ഗോപിക്ക് പിന്നാലെ മകന്‍ മുരളി ഗോപിയും മലയാളത്തില്‍ സജീവമായിരുന്നു. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും ഗായകനായുമൊക്കെയാണ് മുരളി തിളങ്ങിയത്. അതേസമയം ഭരത് ഗോപിയുടെ 83ാം ജന്മവാര്‍ഷികത്തില്‍ മുരളി ഗോപിയുടെതായി വന്ന കുറിപ്പും ചിത്രവും ശ്രദ്ധേയമായി മാറിയിരുന്നു.

    bharathgopy-family

    അച്ഛനും കുടുംബത്തിനുമൊപ്പമുളള ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് നടന്‍ എത്തിയിരിക്കുന്നത്. മുരളി ഗോപിയുടെ വാക്കുകളിലേക്ക്: ഇന്ന് അച്ഛന്‌റെ ജന്മവാര്‍ഷികത്തില്‍, തിരിഞ്ഞുനോക്കുമ്പോള്‍ കുടുംബമെന്ന രീതിയില്‍ നമ്മള്‍ ഫോട്ടോഷൂട്ടുകള്‍ക്ക് വളരെ കുറച്ചുമാത്രമേ പോസ് ചെയ്തിട്ടുളളു എന്ന് ഓര്‍മ്മ വരുന്നു. ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാന്‍ ലൈംലൈറ്റില്‍ നിന്നും ഞങ്ങളെ എത്രമാത്രം മാറ്റിനിര്‍ത്തിയിരുന്നെന്നും ഞാനോര്‍ക്കുന്നു.

    സിനിമാ താരത്തിന്റെ ജീവിതത്തിന്റെ നിഗൂഢത ഇല്ലാതാക്കിയത് എങ്ങനെയെന്ന് എനിക്ക് ഓര്‍മ്മയുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്നും അതിനെ മറികടന്നത് എങ്ങനെയെന്നും എനിക്ക് അറിയാം. ഉയര്‍ച്ചയില്‍ നിന്നുളള അങ്ങയുടെ പതനവും അതിന് ശേഷമുളള വളര്‍ച്ചയും ഞാന്‍ ഓര്‍ക്കുന്നു. എല്ലാ നിമിഷവും എനിക്ക് ഓര്‍മ്മയുണ്ട്. എത്ര മികച്ച പിതാവും പ്രതിഭാസവുമായിരുന്നു നിങ്ങളെന്ന്. ഒരിക്കലും ഞങ്ങളെ ഒന്നും പഠിപ്പിക്കാതിരുന്നതിന് നന്ദി, ഞങ്ങളുടെ പാഠമായതിന് നന്ദി. മുരളി ഗോപി കുറിച്ചു.

    കഴിഞ്ഞ വര്‍ഷം ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മുരളി ഗോപി. നടന്റെ തിരക്കഥയിലാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ അണിയിച്ചൊരുക്കിയത്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മുരളി ഗോപിയുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയില്‍ എത്തിയത്.

    ദിലീപ് നായകനായ ചിത്രത്തിന്റെ തിരക്കഥയും മുരളി ഗോപി തന്നെയാണ് എഴുതിയിരുന്നത്. പിന്നീട് നടനായും തിരക്കഥാകൃത്തായും മോളിവുഡില്‍ സജീവമായിരുന്നു താരം. രസികന് പിന്നാലെ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങിയവയെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്.

    Read more about: murali gopi
    English summary
    actor murali gopi posted about his father bharath gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X