മകളോ താനോ ആരാണെങ്കിലും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെന്ന് പറഞ്ഞു! ദുരനുഭവം പങ്കുവെച്ച് നടന്‍ നവജിത്ത് നാരായണന്‍
നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വലിയ വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങളാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് എത്തുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സമാനമായ രീതിയിലുള്ള ദുരനുഭവം നേരിട്ടതിനെ കുറിച്ചും പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടന്‍ നവജിത്ത് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വലിയ രീതിയില്‍ വൈറലാവുന്നത്. ആണോ പെണ്ണോ എന്ന് നോക്കാതെ ഇവിടെ മോശം അനുഭവങ്ങള്‍ നേരിടേണ്ടതായി വരാറുണ്ടെന്നാണ് ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നത്.

ഇവിടെ ഫിസിക്കല്‍ അബ്യൂസ് നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും ഉണ്ട്. ആണുങ്ങളോ പെണ്ണുങ്ങളോ എന്നില്ല. അതിനും അപ്പുറം മെന്റല്‍ ടോര്‍ച്ചര്‍ എന്ന് പറയുന്നൊരു കാര്യം കൂടിയുണ്ട്. അതാരും ചിന്തിക്കാത്ത വിഷയമാണ്. എനിക്കുണ്ടായൊരു അനുഭവം ഞാനാദ്യം പറയുന്നത് ആറ് വര്‍ഷം മുന്‍പാണ്. ഇതോടെ എനിക്ക് പലരും കുണ്ടന്‍ എന്നൊരു ലേബല്‍ തന്നു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള പല കമന്റുകളും ആ പേരിലായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ നമുക്കുണ്ടാവുന്നൊരു ഫീലിംഗ്‌സ് ഉണ്ട്. കമന്റുകള്‍ക്ക് പിന്നാലെ ഇതേ അനുഭവം ഞങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുള്ള മെസേജുകള്‍ വരും. അത് തുറന്ന് പറഞ്ഞൂടേ എന്നാണ് ഞാന്‍ തിരികെ അവരോട് ചോദിക്കാറുള്ളത്.
ഇതൊക്കെ തുറന്ന് പറയണമെന്നാണ് ഞാന്‍ പറയുന്നത്. എന്റെ ഭാര്യയും അമ്മയും സുഹൃത്തുക്കളുമൊക്കെ ഞാനിത് പറയുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നു. നമ്മള്‍ ആരെയാണ് പേടിക്കേണ്ടത്. സിനിമ ഇല്ലെങ്കില്‍ ഞാന്‍ നാടകത്തില്‍ പോവും. ഞാനൊരു കലാകാരനാണ്. എന്റെ ആയുധം കലയാണ്. ആദ്യം നാടകവും ഇപ്പോള്‍ സിനിമയുമാണ്. ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും നവജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.
എന്റെ ഒരു സുഹൃത്ത് എന്നെ നടനായി കാസ്റ്റ് ചെയ്ത പടം എല്ലാം തയ്യാറാക്കി തുടങ്ങുന്നതിന് തൊട്ട് മുന്‍പ് മാറ്റിയിട്ടുണ്ട്. എന്നെ അതില്‍ നിന്നും മാറ്റാനുണ്ടായ കാരണം ഞാനാണ് ആ സിനിമയ്ക്ക് നിര്‍മാതാവിനെ സെറ്റ് ആക്കി കൊടുത്തത്. മെയിന്‍ലിസ്റ്റില്‍ ഞാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും പിന്നീട് നിര്‍മാതാവ് വിളിച്ചിട്ടാണ് എന്താടാ നിന്റെ പേര് ഇല്ലാത്തതെന്ന് ചോദിച്ചു.
ഞാനില്ലേ എന്ന് ഞാന്‍ തിരികെ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഞാനിതിനെ കുറിച്ച് ചോദിക്കാനൊന്നും പോയില്ല. പിന്നെ എന്നെ ഒഴിവാക്കിയത് എന്തിനാണെന്ന ചോദ്യത്തിന് മാര്‍ക്കറ്റ് വാല്യൂ ഇല്ലെന്നായിരുന്നു മറുപടി പറഞ്ഞത്. കൂടെ നടന്നവനെ നീ ചതിച്ചു. ഇനി നാളെ എന്നെ ചതിക്കില്ലെന്ന് എന്ത് ഉറപ്പാണെന്ന് ചോദിച്ച് നിര്‍മാതാവ് ഒരു ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരുന്നെങ്കിലും അത് തിരികെ വാങ്ങി. ആ പടം ഇതുവരെ നടന്നിട്ടില്ല.

എനിക്കുണ്ടായ ദുരനുഭവം ആരാണെന്ന് പലരും ചോദിക്കാറുണ്ട്. അയാളെ എനിക്ക് മുന്‍പ് അറിയാമായിരുന്നു. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം ഉണ്ടായത്. അതിന് മുന്‍പ് ആളുടെ മനസിലുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. അതോടെ ഞാന്‍ സ്റ്റക്ക് ആയി പോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലാതെയായി. പോയി. ഞാന്‍ അമ്മയുടെ മെമ്പര്‍ അല്ലായിരുന്നു. എന്നെ സഹായിക്കാനോ എനിക്ക് സഹായം ചോദിക്കാനോ ആരുമില്ലാതെയായി. എന്ന് കരുതി വ്യക്തിത്വം പണയം വെക്കാന്‍ തയ്യാറല്ലായിരുന്നു എന്നും നവജിത്ത് പറയുന്നു.
എല്ലാവരും മോശമാണെന്നോ നല്ലതാണെന്നോ ഞാന്‍ പറയുന്നില്ല. ഒരിക്കല്‍ ലുലുമാളില്‍ ഇരിക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ എന്നെ കാണാന്‍ വന്നു. മീറ്റിങ്ങിന് ശേഷം അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് ഉണ്ടാവുമെന്ന് അവരോട് പറഞ്ഞു. ഓക്കെയാണെന്ന് പറഞ്ഞ് അവര്‍ പോയി.
പിന്നാലെ അതിലൊരു സ്ത്രീ തിരികെ വന്നു. എന്നിട്ട് സാറേ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു. ആരാ നിങ്ങളാണോ ആ കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അത് സാറിന്റെ ഇഷ്ടമാണെന്നാണ് പറഞ്ഞത്. നിങ്ങരാണ് ആ കുട്ടിയുടെ എന്ന് ചോദിച്ചപ്പോള്‍ അമ്മയാണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളും ഇവിടെ നടക്കുന്നതായി താരം പറയുന്നു.


Click it and Unblock the Notifications