ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നീരജ് മാധവ്! നടനെത്തുന്നത് ആമസോണ്‍ വെബ് സീരീസില്‍!!

By Midhun

Recommended Video

നീരജ് മാധവ് ബോളിവുഡിലേക്ക് | Filimibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. സഹനടനായും നായകനായും തിളങ്ങിയിട്ടുളള നീരജ് ബഡി എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നത്. സഹനടനായി അഭിനയിച്ചതിലൂടെയായിരുന്നു നീരജ് കൂടുതലും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

അടുത്തിടെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം,ലവകുശ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു നായകനടനായി നീരജ് തുടങ്ങിയിരുന്നത്. ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും നീരജ് തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഭിനയത്തിനും പുറമെ നല്ലൊരു ഡാന്‍സര്‍ കൂടിയായ നീരജിന്റെ പ്രകടനം പ്രേക്ഷകരെല്ലാം തന്നെ മുന്‍പെ കണ്ടിരുന്നതാണ്.

neeraj madhav

മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നീരജ് അടുത്തതായി ഹിന്ദിയില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്‌സിരീസിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു നടന് ആമസോണ്‍ വെബ് സിരീസില്‍ അഭിനയിക്കുവാനുളള അവസരം ലഭിക്കുന്നത്. ഹിന്ദിയില്‍ നിന്ന് മനോജ് ബജ്‌പേയ്, തെന്നിന്ത്യയില്‍ നിന്ന് പ്രിയാമണി തുടങ്ങിയവരും വെബ് സിരീസില്‍ അഭിനയിക്കുന്നുണ്ട്.

neeraj madhav

ഗോ ഗോവ ഗോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ രാജ്-കൃഷ്ണ ടീമാണ് ത്രില്ലര്‍ സ്വഭാവത്തിലുളള ഈ സിരീസ് ഒരുക്കുന്നത്. അതേസമയം മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് നീരജ് മാധവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാമാങ്കത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രമായാണ് നീരജ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X