»   » വേളി കാഴ്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്! കാണാം

വേളി കാഴ്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്! കാണാം

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറാന്‍ നീരജിന് സാധിച്ചിട്ടുണ്ട്. 2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയിരുന്നത്. രാജ് പാര്‍വതി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

anusree: അനുശ്രീയെ സംഘിയെന്ന് വിളിച്ചവർക്കെതിരെ മറുപടിയുമായി താരം!! വീഡിയോ കാണാം..

ബഡ്ഡിക്കു ശേഷം നിരവധി സിനിമകളില്‍ അഭിനയപ്രാധാന്യമുളള വേഷങ്ങളില്‍ നീരജ് അഭിനയിച്ചിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ കഥാപാത്രമാണ് നീരജിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മെമ്മറീസ്, സപ്തമശ്രീ തസ്‌കരഹ, ഒരു വടക്കന്‍ സെല്‍ഫി,അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം നടത്താന്‍ നീരജിന് സാധിച്ചിരുന്നു.

neeraj madhav

നീരജ് ആദ്യമായി നായകനായി അരങ്ങേറ്റം നടത്തിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ നീരജിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സാമൂഹിക പ്രസക്തിയുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു പൈപ്പിന്‍ ചുവട്ടിലെ പ്രണയം. അഭിനയത്തിലെന്ന പോലെ ഡാന്‍സിലും തന്റെ കഴിവു തെളിയിച്ചിട്ടുളള താരമാണ് നീരജ് മാധവ്.

neeraj madhav

സിനിമാ തിരക്കുകള്‍ക്കിടെ നീരജ് മാധവ് ഇന്ന വിവാഹിതനായിരിക്കുകയാണ്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് വിവാഹം കഴിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നിരുന്നത്.വിവാഹ ശേഷം വേളിക്ക് വെളുപ്പാന്‍ കാലം നിങ്ങള്‍ക്കു മുന്‍പില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന കാപ്ഷനില്‍ നീരജ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

neeraj madhav

നേരത്തെ ഇരുവരും തമ്മിലുളള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഫേസ്ബുക്കില്‍ നീരജ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നീരജിന്റെ വിവാഹ വീഡിയോയുടെ ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു മിനിറ്റും പത്ത് സെക്കന്റിനുമിടയ്ക്ക് ദൈര്‍ഘ്യമുളള ടീസറാണ് യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു സിനിമ വിജയമാകുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ് സാമുവലും പറഞ്ഞത്: സൗബിന്‍ ഷാഹിര്‍

സഹോദരിയ്‌ക്കൊപ്പമുളള കത്രീന കൈഫിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറല്‍: വീഡിയോ കാണാം

English summary
actor neeraj madhav wedding teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X