നടന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വധു രേവതി...
കന്നഡ നടനും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് ബെംഗളൂരുവിൽ വെച്ചായിരുന്നു ചടങ്ങ്. മുൻ മന്ത്രിയും വിജയനഗർ എംഎൽഎ എം കൃഷ്ണപ്പയുടെ ബന്ധുവും കൂടിയായ മഞജു-ശ്രീദേവി ദമ്പതികളുടെ മകൾ രേവതിയാണ് വധു. പരമ്പരാഗത ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ഏപ്രിലിൽ രാമനഗരിയിൽ വെച്ചാകും വിവാഹ നടക്കുക. എന്നാൽ വിവാഹ തീയതി പുറത്തു വിട്ടിട്ടില്ല.

പീച്ച് കളറിലുളള സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു രേവതി പ്രത്യക്ഷപ്പെട്ടത്. ഇതേ നിറത്തിലുളള കുർത്തായായിരുന്നു നിഖിൽ ധരിച്ചിരുന്നത്. ചടങ്ങിൽ കുമാരസ്വാമിയുടെ മാതാപിതാക്കളായ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, ഭാര്യ ചെന്നമ്മ , യെഡിയൂരപ്പ, കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാർ, കെ.ജെ. ജോർജ്, ജി.പരമേശ്വര, നടൻ പുനീത് രാജ്കുമാർ എന്നിവർ പങ്കെടുത്തിരുന്നു.
2016 ൽ പുറത്തു വന്ന ജാഗ്വർ എന്ന ചിത്രത്തിലൂടെയാണ് നിഖിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 ൽ പുറത്തു വന്ന സീതരാമയണം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. എംബിഎ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് നിഖിൽ സിനിമയിൽ എത്തുന്നത്. എംസിഎ ബിരുദദാരിയാണ് രേവതി.


Click it and Unblock the Notifications











