എന്റെ അഭിനയം ഓവര്‍ ആയതുകൊണ്ടല്ല അവന്‍ ഉയര്‍ന്ന നിലയില്‍ എത്തിയത്, ഹരീഷ് കണാരനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി
സഹനടനായും ഹാസ്യതാരമായും മലയാളത്തില്‍ തിളങ്ങിയ താരമാണ് നിര്‍മ്മല്‍ പാലാഴി. കോമഡി സ്‌കിറ്റുകളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. നിര്‍മ്മലിന്‌റെ അടുത്ത സുഹൃത്തായ ഹരീഷ് കണാരനും മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം ഇടയ്ക്കിടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം തന്‌റെ അഭിനയത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ മോശം കമന്റ് ചെയ്ത ഒരാള്‍ക്ക് മറുപടിയുമായി നിര്‍മ്മല്‍ പാലാഴി എത്തിയിരുന്നു.

തന്‌റെ പുതിയ ഷോര്‍ട്ട് ഫിലിം ലിങ്കിന് താഴെയാണ് നടനെ വിമര്‍ശിച്ചുകൊണ്ടുളള കമന്റ് വന്നത്. നിങ്ങളുടെ അഭിനയം വളരെ ഓവര്‍ ആണെന്നും അതുകൊണ്ടാണ് തന്‌റെ ഒപ്പമുളള കണാരന്‍ ഒകെ തന്നേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി എന്‌റെ അഭിനയം ഓവര്‍ ആയതുകൊണ്ട് മാത്രം അല്ല, ഹരീഷിന്‌റെ അഭിനയം നന്നായതുകൊണ്ടാണ് അവന്‍ ഉയര്‍ന്ന നിലയില്‍ തിരക്കുളള ആള്‍ ആയതെന്ന് നിര്‍മ്മല്‍ കുറിച്ചു.
പിന്നാലെ നിര്‍മ്മല്‍ പാലാഴിയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒരു പണിയുമില്ലാത്തവരാണ് ഇങ്ങനെയുളള കമന്റുകളുമായി വരുന്നതെന്നായിരുന്നു നടനോട് ആളുകള്‍ പറഞ്ഞത്. അടുത്തിടെ മകന്‍ നോമ്പ് മുറിക്കുന്നതിന്‌റെ ചിത്രം പങ്കുവെച്ച സമയത്തും നിര്‍മ്മല്‍ പാലാഴിക്ക് നേരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി വര്‍ഷിനി , പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് നിര്‍മ്മല്‍ സിനിമയില്‍ എത്തുന്നത്. പിന്നാലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും അഭിനയിച്ചു. കൂടാതെ സണ്‍ഡേ ഹോളിഡേ, ക്യാപ്റ്റന്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ സിനിമകളുടെയും ഭാഗമായിരുന്നു നടന്‍. യുവം എന്ന ചിത്രമാണ് നടന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications