»   » ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്. എന്നാല്‍ ചിത്രത്തിനെ മനപൂര്‍വ്വം പരാജയപ്പെടുത്താനായി പലരും ഒളിഞ്ഞിരുന്നു പ്രവര്‍ത്തിച്ചുവെന്നും നിവിന്‍ പോളി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിനെതിരെ ആര് പ്രവര്‍ത്തിച്ചാലും താന്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ആക്ഷന്‍ ഹീറോ ബിജു നേടിയിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ഇനിയും സിനിമകള്‍ നിര്‍മ്മിക്കാന്‍ പ്രചോദനമാകുന്നതാണ് ചിത്രത്തിന്റെ വിജയമെന്നാണ് നിവിന്‍ പോളി പറയുന്നത്. ഒരു കൂട്ടായ പ്രയത്‌നത്തിന്റെ വിജയമാണ് ആക്ഷന്‍ ഹീറോ ബിജു. ഒരിക്കലും എന്റെ പ്രയത്‌നംകൊണ്ട് മാത്രം സിനിമ വിജയിച്ചുവെന്നും പറയാന്‍ സാധിക്കില്ല- നിവിന്‍ പോളി പറയുന്നു

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

ചിത്രത്തില്‍ ചെറിയ റോളില്‍ വന്നവര്‍ പോലും അവരുടെ വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് താന്‍ അഭിനയിച്ച പ്രേമത്തിലായാലും ആക്ഷന്‍ ഹീറോ ബിജുവിലായാലും അങ്ങനെ തന്നെ.

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

ഞാന്‍ അഭിനയിക്കുന്ന ഓരോ സീനിലും കയ്യടി കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അഭിനയിക്കാന്‍ കഴിവുള്ള ഒരുപാട് നടന്മാരുണ്ട്. അവരുടെയും അദ്ധ്വാനത്തിന്റെ ഫലമാണ് പ്രേമം, ആക്ഷന്‍ ഹീറോ ബിജു പോലുള്ള ചിത്രത്തിന്റെ വിജയം- നിവിന്‍ പോളി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

മ്യൂസിക് ചെയ്യുന്നവര്‍ മുതല്‍ സിനിമയുടെ വിജയത്തിന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രയത്‌നത്തിന് അംഗീകാരം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍-നിവിന്‍ പോളി.

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

നായകന്‍ മാത്രം സ്‌ക്രീനില്‍ നിറഞ്ഞ് നിന്നാല്‍ മാത്രം സിനിമ വിജയിക്കുന്ന കാലമല്ല ഇത്. സിനിമ ഒരു കൂട്ടായ്മയുടെ വിജയം മാത്രമാണ്.

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

ആക്ഷന്‍ ഹീറോ ബിജു ഒരു വ്യത്യസ്തമായ അനുഭവം തന്ന ചിത്രമാണ്. ചിത്രത്തിന് വേണ്ടി എഴുതി വച്ച സംഭാഷണങ്ങള്‍ അതേപോലെ ക്യാമറയ്ക്ക് മുമ്പിലേക്ക് പകര്‍ത്തുകയായിരുന്നില്ല. സംവിധായകന്‍ ഓരോ സീന്‍ പറഞ്ഞ് തന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്ന രീതിയില്‍ പ്രതികരിക്കാനുമാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആവശ്യപ്പെട്ടത്.

ഇതുവരെ അഹങ്കാരത്തോടെ ഞാന്‍ സിനിമയെ സമീപിച്ചിട്ടില്ല, പ്രയത്‌നത്തിന് അംഗീകാരം ലഭിക്കണം

ഒരു നടനെന്ന നിലയില്‍ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്ന എല്ലാ ചിത്രങ്ങളും താന്‍ തെരഞ്ഞടുക്കും, നിവിന്‍ പോളി പറയുന്നു.

English summary
Actor Nivin Pauli about Action hero biju.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam