»   » ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നായിരുന്നു ജോര്‍ജ്ജും മലരും തമ്മിലുള്ള പ്രണയം. എന്നാല്‍ സിനിമ കണ്ട് തിയേറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഒരു സംശയം ബാക്കിയായിരുന്നു. അപകടത്തിന് ശേഷം ജോര്‍ജ്ജിനെ മലര്‍ കണ്ടപ്പോള്‍ അറിയില്ലന്ന് പറഞ്ഞു. എന്നാല്‍ മലര്‍ അങ്ങനെ പറഞ്ഞത് ആ പ്രണയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ സംശയം.

എന്നാല്‍ എന്താണ് അതിന്റെ യാഥാര്‍ത്ഥ്യം എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയായിരുന്നു. കഴിഞ്ഞ ദിവസം നിവിന്‍ പോളി ടെക്ടനോ പാര്‍ക്കിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിവിന്റെ ചുറ്റും ആളുകള്‍ കൂടിയത്. എന്താണ് സിനിമയില്‍ ഉദ്ദേശിച്ചതെന്ന് പറയാന്‍ ആവശ്യപ്പെട്ടത്. നിവിന്‍ പോളിയുടെ മറുപടി ഇതായിരുന്നു... തുടര്‍ന്ന് വായിക്കൂ...

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു റൊമാന്റിക് ചിത്രമായിരുന്നു പ്രേമം. ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് പ്രണയങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

ജോര്‍ജ്ജിന്റെ ആദ്യ പ്രണയമായിരുന്നു മേരിയുമായിയുള്ളത്.

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

മലരുമായി ജോര്‍ജ്ജിന്റെ പ്രണയം കോളേജില്‍ പഠിക്കുന്ന സമയത്താണ്. കോളേജില്‍ ഗസ്റ്റ് ലക്ചറായി എത്തുന്ന മലരിനോട് ജോര്‍ജ്ജിന് ഇഷ്ടം തോന്നുന്നു. എന്നാല്‍ ആ ഇഷ്ടം ഇരുവരും ഒരിക്കലും തുറന്ന് പറഞ്ഞിട്ടുമില്ല. പിന്നീട് മലരിന് അപകടം സംഭവിക്കുന്നതും ജോര്‍ജ്ജിനെ കഴിഞ്ഞു പോയതെല്ലാം മറക്കുന്നതുമായിരുന്നു.

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

ജോര്‍ജ്ജിന്റെ അവസാനത്തെ പ്രണയമായിരുന്നു സെലിനുമായിട്ടുള്ളത്. സെലിനെയാണ് ജോര്‍ജ്ജ് വിവാഹം കഴിക്കുന്നത്. എന്നാല്‍ അവസാനം മലര്‍ പഴയകഥകളെല്ലാം തിരിച്ചറിഞ്ഞ് ജോര്‍ജ്ജിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നുമുണ്ട്.

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

പ്രേമം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ മനസിലെ സംശയമായിരുന്നു ചിത്രത്തില്‍ പ്രണയത്തില്‍ നിന്ന് ഒളിച്ചോടാന്‍ ജോര്‍ജ്ജിനെ മലര്‍ മറന്നുവെന്ന് മനപൂര്‍വ്വം പറയുന്നതാണോ. എന്നാല്‍ എന്തായിരുന്നു യാഥാര്‍ത്ഥ്യം എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയായിരുന്നു.

ജോര്‍ജ്ജിനെ ഓര്‍മ്മയില്ലെന്ന് മലര്‍ പറഞ്ഞത് നുണയോ, പ്രേക്ഷകരുടെ സംശയത്തിനു നിവിന്‍ പോളി

നിവിന്‍ പോളി കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍ എത്തിയപ്പോഴായിരുന്നു പ്രേക്ഷകര്‍ നിവിനോട് അതിന്റെ സത്യാവസ്ഥ അറിയാന്‍ ചോദിക്കുന്നത്. നിവിന്‍ മറുപടി പറയാതെ ഒഴിഞ്ഞ് മാറിയെങ്കിലും പിന്നീട് പറഞ്ഞു. അത് ജോര്‍ജ്ജിനെ അകറ്റാനായി കാട്ടിയ തന്ത്രമായിരുന്നില്ല. മലരിന്റെ ഓര്‍മ്മ ശരിക്കും നഷ്ടപ്പെട്ടത് തന്നെയായിരുന്നു. നിവിന്‍ പോളി പറഞ്ഞു.

English summary
Actor Nivin Pauli about Premam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam