ഇതൊന്നും ഒരു അനുകരണമല്ല, മറിച്ച് ഒരു സന്തോഷമാണ്; നിവിന്‍ പോളി
നിവിന്‍ പോളിയുടെ പ്രേമം സിനിമ ക്യാംപസുളില്‍ തരംഗമായപ്പോള്‍ ചിത്രത്തിനെതിരെ പലരും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളും കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതൊക്കെ ഒരു അനുകരണം എന്ന നിലയിലല്ല, മറിച്ച് അതൊരു സന്തോഷമാണെന്ന് നിവിന്‍ പോളി പറയുന്നു. മനോരമ ചാനലിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കവെയാണ് നിവിന്‍ പോളി ഇക്കാര്യം പറയുന്നത്.
കോളേജില്‍ പഠിക്കുന്ന കാലം മുതലേ താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ സേതുരാമയ്യര്‍ സിബിഐ ഇറങ്ങിയപ്പോള്‍, സിനിമയിലെ പശ്ചാത്തല സംഗീതം റങ് ടൂണാക്കി നടന്നിട്ടുണ്ട്. അതു പോലെ ജൂനിയേഴ്‌സിന് സേതുരാമയ്യരിന്റെ കുറി തൊട്ട് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം സന്തോഷം പങ്ക് വയ്ക്കുന്നതിന്റെ ഭാഗമാണെന്ന് നിവിന്‍ പോളി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഇതൊന്നും ഒരു അനുകരണമല്ല, മറിച്ച് ഒരു സന്തോഷമാണ്; നിവിന്‍ പോളി
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍, അര്‍ഹതപ്പെട്ട പല നടന്മാര്‍ക്കും നല്‍കാതെയാണ് തനിയ്ക്ക് പുരസ്‌കാരം ലഭിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. എനിക്ക് അത് കിട്ടിയെന്ന് മാത്രമേ പറയാന്‍ പറ്റൂ. വരും വര്‍ഷങ്ങളില്‍ ആ നടന്മാര്‍ക്കും കിട്ടും നിവിന്‍ പോളി പറയുന്നു.

ഇതൊന്നും ഒരു അനുകരണമല്ല, മറിച്ച് ഒരു സന്തോഷമാണ്; നിവിന്‍ പോളി
എന്നെ വിമര്‍ശിക്കുന്നവരെ ഞാന്‍ തെറ്റ് പറയാറില്ല. ഓരോ സിനിമ കഴിയുമ്പോഴും എന്റെ സുഹൃത്തുക്കള്‍ വിളിക്കും. നിന്റെ ഡബ്ബിങ് ശരിയാകുന്നില്ലട്ടോ.. ഭയങ്കര സ്പീഡാണ് എന്ന് പറയാറുണ്ട്. പക്ഷേ ആ തെറ്റെല്ലാം തിരുത്താനാണ് ഞാന്‍ നോക്കുന്നത്- നിവിന്‍.

ഇതൊന്നും ഒരു അനുകരണമല്ല, മറിച്ച് ഒരു സന്തോഷമാണ്; നിവിന്‍ പോളി
പ്രേമം പുറത്തിറങ്ങിയപ്പോള്‍ താടിയും മുണ്ടും ട്രെന്റായി. പക്ഷേ ഇക്കാര്യങ്ങളൊന്നും സിനിമയെ ഹിറ്റാക്കാന്‍ വേണ്ടി നേരത്തെ പ്ലാന്‍ ചെയ്തതല്ല. ഷൂട്ടിങിനിടെ തീരുമാനിക്കുന്ന കാര്യങ്ങളാണ്. നിവിന്‍ പോളി പറയുന്നു.

ഇതൊന്നും ഒരു അനുകരണമല്ല, മറിച്ച് ഒരു സന്തോഷമാണ്; നിവിന്‍ പോളി
സിനിമയില്‍ പുതിയ എന്തെങ്കിലും കൊണ്ടു വരുന്നത് അത് ആ ചിത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനും നല്ലതിനും വേണ്ടിയാണ്. അല്ലാതെ കാണുന്നവര്‍ക്ക് മോശം വരണമെന്ന് ആഗ്രഹിച്ചുക്കൊണ്ടല്ല. നിവിന്‍ പോളി പറയുന്നു.


Click it and Unblock the Notifications