നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
കുഞ്ചാക്കോ ബോബന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് ചാക്കോച്ചന്റെ കാലമായിരുന്നു അത്. എന്നാല്‍, അടുത്തിടെ ഇറങ്ങിയ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളൊന്നും ജനശ്രദ്ധ നേടാതെ പോയി എന്നു തന്നെ പറയാം. അവസാനമിറങ്ങിയ ജമ്‌നാ പ്യാരിയും, ലോഡ് ലിവിങ്ടണ്‍ 7000 കണ്ടിയും പ്രതീക്ഷിച്ച വിജയം കൊയ്തില്ല.
ഇതിനിടയില്‍ ചാക്കോച്ചന്‍ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങുമെന്ന വാര്‍ത്തയണ് കേള്‍ക്കുന്നത്. ഉദയ സ്റ്റുഡിയോവിന്റെ ബാനറില്‍ ചാക്കോച്ചന്‍ പുതിയ സിനിമ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. എന്നാല്‍, ആരെവെച്ച് സിനിമ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിട്ടില്ലായിരുന്നു. ഇനി ആ ചോദ്യത്തിനും ഉത്തരമായി, ചാക്കോച്ചന്‍ യുവതാരം നിവിന്‍ പോളിയെവെച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. എന്തുകൊണ്ടാണ് ചാക്കോച്ചന്‍ നിവിനെവെച്ച് പടം പിടിക്കുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നും ചാക്കോച്ചന്‍ പരിഗണിക്കുന്നില്ലേ..

നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
നിവിന്‍ പോളിയെവെച്ച് ആരു സിനിമ നിര്‍മ്മിച്ചാലും നഷ്ടം വരില്ലെന്ന അവസ്ഥയാണിപ്പോള്‍. നിവിന്‍ പോളിക്കിപ്പോള്‍ ശുക്രദശയാണല്ലോ. അതുകൊണ്ടാണോ ചാക്കോച്ചന്‍ നിവിന്‍ പോളിയെവെച്ച് സിനിമ നിര്‍മ്മിക്കുന്നത്. ഇത്തരത്തിലുള്ള സംസാരങ്ങള്‍ പരക്കുകയാണ്.

നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
ഉദയ സ്റ്റുഡിയോവിന്റെ ബാനറിലാണ് ചാക്കോച്ചന്‍ സിനിമ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉദയയുടെ നേതൃത്വത്തില്‍ സിനിമ ഒരുങ്ങുന്നത്. ആ ഭാഗ്യവും നിവിന്‍ പോളിക്ക് സ്വന്തം.

നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
ചാക്കോച്ചന്‍ നിര്‍മാതാവിന്റെ വേഷം അണിയുമ്പോള്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷയുണ്ട്. നിവിന്‍ പോളിയുടെയും ചാക്കോച്ചന്റെയും കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന സിനിമ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പറയുന്നത്.

നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
നിവിന്‍ പോളി ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും വലിയ പ്രൊജക്ടായിരിക്കും ഇതെന്നാണ് പറയുന്നത്. മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകും.

നിവിനെവെച്ച് സിനിമ നിര്‍മ്മിച്ചാല്‍ വിജയിക്കുമെന്ന് കരുതിയാണോ ചാക്കോച്ചന്റെ ഇങ്ങനെയൊരു നീക്കം
നിവിന്‍ പോളി ഇപ്പോള്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലാണ്. വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്‍. ദുബായില്‍ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്. ആക്ഷന്‍ ഹീറോ ബിജുവാണ് നിവിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. സിദ്ധാര്‍ത്ഥ ശിവയുടെ ചിത്രത്തിലും നിവിനാണ് നായകന്‍. ഇതിന്റെയൊക്കെ തിരക്കുകള്‍ കഴിഞ്ഞാല്‍ ചാക്കോച്ചന്റെ സിനിമയില്‍ അഭിനയിക്കും. അടുത്ത ജനുവരിയോടെ ഷൂട്ടിങ് ആരംഭിക്കുന്നതാണ്.

Click it and Unblock the Notifications