For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സലാം വെച്ചിട്ടും മിണ്ടിയില്ല!! കെട്ടിപ്പിടിച്ചു, മമ്മൂട്ടിയുമായുളള പിണക്കത്തെക്കുറിച്ച് ശ്രീകുമാർ

  By Suchithra Mohan
  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് മമ്മൂക്ക. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും അദ്ദേഹത്തിന്റെ പേരിൽ അഭിമാനം കൊള്ളകയാണ്. മികച്ച അഭിനേതാവ് മാത്രമല്ല ഒരു തികഞ്ഞ മനുഷ്യ സ്നേഹി കൂടെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂക്കയുടെ ഹെഡ് വെയ്റ്റ് സിനിമമേഖലയിലെ സ്ഥിരം ചർച്ച വിഷയമാണ്. മമ്മക്കയുടെ പരുക്കൻ സ്വഭവമാണ് പലപ്പോഴും ഇത്തരം സംസാരങ്ങൾക്ക് വഴിവെയ്ക്കാറുളളത്.

  മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ആണെങ്കില്‍ ജയറാമിന് ഗ്രാന്‍ഡ് ഫാദർ! ചിത്രത്തിൽ ഒരു സൂപ്പര്‍ സ്റ്റാറും?

  സിനിമ മേഖലയിൽ എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂക്ക.എല്ലാവർക്കും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മികച്ച അനുഭവ കഥയാണ് പറയാനുള്ളത്. നടനും സംവിധാനയകനും തിരക്കഥകൃത്തുമായ പി ശ്രീ കുമാർ അത്തരത്തിലുളള ഒരു സംഭവം വെളിപ്പെടുത്തുകയാണ്. എന്നാൽ ഇത് പിണക്കത്തിൽ നിന്ന് അടുത്ത സുഹൃത്തുക്കളായ കഥയാണ് .സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

  പ്രിയപ്പെട്ട അംബിയണ്ണനെ കാണാൻ തെന്നിന്ത്യൻ സിനിമ ലോകം!! മൃതശരീരത്തിനരികിൽ നിറകണ്ണുകളുമായി സുമലത

  എത്തിയത് കഥ പറയാൻ

  എത്തിയത് കഥ പറയാൻ

  കൈയും തലയും പുറത്തിടരുതെന്ന സിനിമയുടെ കഥ പറയാൻ വേണ്ടി താനും തോപ്പിൽ ഭാസിയും കൂടി മദ്രസിൽ മമ്മൂട്ടിയെ കാണാൻ എത്തി. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങൾ ചെല്ലുമ്പോൾ ടൈറ്റ് ബെനിയനൊക്കെ ഇട്ട് സുന്ദരനായി മമ്മൂട്ടി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‌‍ അദ്ദേഹത്തെ നോക്കി സലാം വെച്ചു. എനനാൽ മമ്മൂട്ടി ഒന്നും മിണ്ടിയില്ല. ഒരു 45 മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പെട്ടെന്ന് ഇറങ്ങി വരാൻ സാധിക്കില്ലെന്നും കൂടെ ഇരുന്നവരെല്ലാം ഇൻസ്ട്രി നടയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

   മമ്മൂട്ടി പൊട്ടിത്തെറിച്ചു

  മമ്മൂട്ടി പൊട്ടിത്തെറിച്ചു

  ഞങ്ങൾ വന്ന കാര്യം പറഞ്ഞു. സെപ്റ്റംബറിലാണ് ഷൂട്ടിങ് തുടങ്ങനാണ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം മതിയെന്നും ഞങ്ങൾ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാൽ തനിയ്ക്ക് സമയമില്ലെന്നും ഒരു വർഷം കഴിഞ്ഞ് നോക്കമെന്നും മമ്മൂക്ക പറഞ്ഞു. എന്നാൽ അല്പം നേരം മൗനമായി ഇരുന്ന ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെയെന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു. എന്നൽ മമ്മൂക്ക ഉടൻ പൊട്ടിത്തെറിയിക്കുകയായിരുന്നു.

  താൻ എന്റെ ജാതിക്കാരനാണോ

  താൻ എന്റെ ജാതിക്കാരനാണോ

  അഡ്ജസ്റ്റ് ചെയ്തു തരാൻ താനാരാ, എന്റെ ജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുളള ബന്ധമുണ്ടെയെന്നും അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. എന്നാൽ അന്ന് മമ്മൂട്ടിയുടെ മുന്നിൽ ഇളിഭ്യനായി നിൽക്കാൻ മാത്രമേ കാഴിഞ്ഞിരുന്നുള്ളൂ. അതേസമയം മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമെല്ലോ എന്ന ചിന്ത ഉണർന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറിൽ ഡേറ്റ് താരാമെന്ന് പറഞ്ഞു. എന്നാൽ ആ സമയത്ത് ഞാൻ പൊട്ടിത്തെറിയിക്കുകയായിരുന്നു. മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ തിരിച്ചു പറഞ്ഞു. അവിടെവെച്ച് ഞങ്ങൾക്കിടയിൽ വഴക്കുണ്ടായി പിരുഞ്ഞു.

  ഇങ്ങോട്ട് വന്ന് മിണ്ടി

  ഇങ്ങോട്ട് വന്ന് മിണ്ടി

  ആ സംഭവത്തിനു ശേഷം പ്രിയദർശന്റെ രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഞങ്ങൾ കണ്ടു മുട്ടുന്നത്. എന്നെ കണ്ടയുടനെ അദ്ദേഹം സലാം വയ്ക്കുകയായിരുന്നു. എന്നാൽ ഞാൻ മൈൻഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു 'നിങ്ങൾ ഇതുവരെ ഇതൊന്നും മറന്നില്ലേ' എന്ന്.

  കൈതാങ്ങായി

  കൈതാങ്ങായി

  സിനിമയിൽ നിർമ്മാണമൊക്കെ പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് അദ്ദേഹം എനിയ്ക്ക് കൈതാങ്ങായി കൂടെ നിന്നു. അന്ന് ജീവിക്കാൻ നിവർത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് അദ്ദേഹമാണ്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യ സ്‌നേഹിയാണ് മമ്മൂട്ടിയെന്ന് ശ്രീകുമാർ വാചാലനായി.

  English summary
  actor p sreekumar says about mammootty attittude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X