സച്ചിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ശ്രമിക്കും! നടന്‍ പാര്‍ത്ഥിപന്‍ പറഞ്ഞത് കാണാം
സച്ചിയുടെ സംവിധാനത്തില്‍ ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് അയ്യപ്പനും കോശിയും. കോശി കുര്യനായി പൃഥ്വിരാജും അയ്യപ്പന്‍ നായരായി ബിജു മേനോനും സിനിമയില്‍ തകര്‍ത്തഭിനയിച്ചിരുന്നു. അനാര്‍ക്കലിക്ക് ഈ ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

ആറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ അറുപത് കോടിയോളം രൂപ തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നു. അയ്യപ്പനും കോശിയുടെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് സച്ചിയുടെ വിയോഗം.
അയ്യപ്പനും കോശിയുടെ റീമേക്ക് അവകാശം മറ്റ് ഭാഷക്കാര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. തമിഴില്‍ നിര്‍മ്മാതാവ് കതിരേശനാണ് സച്ചി ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരുന്നത്. അയ്യപ്പനും കോശിയും തമിഴ് റീമേക്കിലേക്ക് ചില താരങ്ങളെ സച്ചി മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. കോശി കുര്യനായി കാര്‍ത്തിയുടെയും അയ്യപ്പന്‍ നായരായി പാര്‍ത്ഥിപന്റെയും പേരുകളാണ് സച്ചി പറഞ്ഞത്.
Recommended Video
ഇപ്പോഴിതാ സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് തമിഴില്‍ അയ്യപ്പന്റെ കഥാപാത്രം ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പാര്‍ത്ഥിപന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനടക്കം പലരും തന്നോട് അയ്യപ്പനും കോശിയും റീമേക്കില്‍ ബിജു മേനോന്റെ റോള്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് കാണുന്നത് മുന്നേ അങ്ങ് പോയ നിര്‍ഭാഗ്യകരമായ അവസ്ഥ എന്നെ വേദനിപ്പിച്ചു.
സച്ചിയുടെ സ്വപ്‌നം സത്യമാക്കാന്‍ ഇന്ന് തന്നെ ആ സിനിമ കാണും. മലയാളത്തിലെ സുഹൃത്തുക്കള്‍ എന്നെ സഹായിക്കും എന്നാണ് പാര്‍ത്ഥിപന്റെ ട്വീറ്റ്. അയ്യപ്പനും കോശിയും തമിഴ് റീമേക്ക് അവകാശം നേടിയ കതിരേശന്‍ അടക്കം തന്നെ വിളിച്ചിരുന്നതായും പാര്‍ത്ഥിപന്‍ പറഞ്ഞു. അയ്യപ്പനായി പാര്‍ത്ഥിപനും കോശിയായി കാര്‍ത്തിയുമാണ് നല്ല ചോയിസെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും പാര്‍ത്ഥിപന്‍ വ്യക്തമാക്കി. അതേസമയം ബോളിവുഡില്‍ നടന്‍ ജോണ്‍ എബ്രഹാമായിരുന്നു അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയത്.


Click it and Unblock the Notifications











