സിനിമ- സീരിയൽ നടി മരിച്ച നിലയിൽ!! മൃതദേഹം ലഭിച്ചത് ഹോട്ടൽ മുറിയിൽ നിന്ന്...
കൊൽക്കത്ത സ്വദേശിയായ നടി ചൊവ്വാഴ്ച രാവിലെയാണ് ഹോട്ടലിൽ മുറിയെടുക്കുന്നത്
ബംഗാളി നടി പായൽ ചക്രബർത്തി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ നടി മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കൻ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം.

കൊൽക്കത്ത സ്വദേശിയായ നടി ചൊവ്വാഴ്ച രാവിലെയാണ് ഹോട്ടലിൽ മുറിയെടുക്കുന്നത്. ബുധനാഴ്ച ഗാങ്ടോക്കേലേയ്ക്ക് പോകുമെന്നും പറഞ്ഞിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു. എന്നാൽ പറഞ്ഞ ദിവസം നടി ഹോട്ടൽ വിട്ട് പുറത്തു പോയിരുന്നില്ല. ഇതിനെ തുടർന്ന് പായലിന്റെ റൂമിലേയ്ക്ക് ഹോട്ടൽ ജീവനക്കാർ എത്തുകയായിരുന്നു. വാതിൽ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് നടിയുടം മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
മോദിയ്ക്ക് മരപ്രഭു ശിൽപ്പം സമ്മാനിച്ച് മോഹൻലാൽ!! ഈ ശിൽപ്പം സമ്മാനിക്കാൻ കാരണമുണ്ട്...
നിരവധി ടിവി സീരിയലിലൂടെ പ്രശസ്തയാണ് നടി. കൂടാതെ 2017ല്‍ പ്രമുഖ ബംഗാളി താരം ദേവിനൊപ്പം കോക്ക്പിറ്റ് എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ഇനി കേലോ എന്ന ചിത്രത്തിലായിരുന്നു ആയിരുന്നു പായല്‍ അടുത്തതായി അഭിനയിക്കേണ്ടിയിരുന്നത്.പായൽ വിവാഹമോചിതയാണ് ഇവർക്ക് ഒരു മകനുണ്ട്.


Click it and Unblock the Notifications











