ഇഷ്ടമില്ലാതെയല്ല വിവാഹം! ആ സമയത്തെ അവസ്ഥ അതായിരുന്നു! വിമര്‍ശകര്‍ക്ക് പ്രദീപ് ചന്ദ്രന്‍റെ മറുപടി!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ പ്രദീപ് ചന്ദ്രന്‍ അടുത്തിടെയാണ് വിവാഹിതനായത്. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പായാണ് അനുപമയുടെ പ്രൊപ്പോസല്‍ വന്നത്. ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു കരുതിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം നടന്നത്. ചേട്ടനുള്‍പ്പടെ പ്രിയപ്പെട്ടവരില്‍ പലര്‍ക്കും പങ്കെടുക്കാനായില്ലെന്നുള്ളത് വലിയൊരു സങ്കടമാണെന്നും അദ്ദേഹം പറയുന്നു. വിവാഹ ശേഷം ഭാര്യയ്‌ക്കൊപ്പം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

38 ലേക്കെത്തിയിട്ടും വിവാഹം നടക്കാത്തതില്‍ വീട്ടുകാര്‍ക്കായിരുന്നു നിരാശ. അഭിനയവും സിനിമയും സീരിയലുമൊക്കെയായി നടക്കുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വീട്ടുകാരാണ് മാട്രിമോണിയല്‍ പ്രൊഫൈലുണ്ടാക്കിയത്. നിരവധി ആലോചനകളായിരുന്നു ഇങ്ങോട്ടേക്ക് വന്നത്. അനുപമയുടെ പ്രൊപ്പോസല്‍ വന്ന സമയത്ത് പ്രൊഫഷന്‍ വ്യത്യസ്തമായതിനാല്‍ ഇത് ചേരുമോയെന്ന ആശങ്കയുണ്ടായിരുന്നു. തുടക്കത്തില്‍ തനിക്കും ആശങ്കയുണ്ടായിരുന്നുവെന്ന് അനുപമ പറയുന്നു. പ്രദീപ് ചന്ദ്രന്റേയും അനുപമയുടേയും വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഏറെയിഷ്ടപ്പെട്ട സ്വഭാവം

ഏറെയിഷ്ടപ്പെട്ട സ്വഭാവം

കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയാറുണ്ട്. ചുമ്മാ സംസാരിക്കുന്നവരല്ല ഇരുവരും. കുറച്ച് നേരം സംസാരിച്ചാലും അതില്‍ പോയിന്റുകള്‍ കൃത്യമായി പറയാറുണ്ട് അനു. സംസാരം കേട്ടിരിക്കാന്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമാണ്. രണ്ടാളും നല്ല ലിസണേഴ്‌സാണ്. എന്താണ് കാര്യമെന്ന് കൃത്യമായി പറയാറുണ്ട്. അതാണ് സിങ്കായി പോവുന്നതെന്നായിരുന്നു പ്രദീപ് പറഞ്ഞത്. അത് അതേ സെന്‍സില്‍ത്തന്നെ രണ്ടാളും മനസ്സിലാക്കുന്നുമുണ്ടെന്നുമായിരുന്നു അനുപമ പറഞ്ഞത്.

 ജോലിയിലെ വ്യത്യസ്തത

ജോലിയിലെ വ്യത്യസ്തത

തിരുവനന്തപുരത്ത് വര്‍ക്ക് ചെയ്യുന്നതായതിനാല്‍ നേരിട്ട് പോയി കണ്ടിരുന്നു. അഭിനേതാവും ടെക്കിയും ശരിയാവുമോയെന്ന ആശങ്ക ഇരുവരേയും അലട്ടിയിരുന്നു. സംസാരിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആ ആശങ്ക മാറിയത്. സംസാരിച്ച് കഴിഞ്ഞതിന് ശേഷമായാണ് ഇത് എവിടെ വരെ പോവും എന്ന് മനസ്സിലാക്കിയത്. പ്രൊഫഷനിലെ മിസ് മാച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. മാസങ്ങളോളം സംസാരിച്ചാണ് അതേക്കുറിച്ച് തീരുമാനിച്ചത്. ചേട്ടന്‍ എഞ്ചീനിയറാണ് ഈ മേഖലയിലെ ജോലിയെക്കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു പ്രദീപ് പറഞ്ഞത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
വിവാഹ ദിനത്തിലെ അവസ്ഥ

വിവാഹ ദിനത്തിലെ അവസ്ഥ

മണ്ഡപത്തില്‍ വെച്ചായിരുന്നില്ല വിവാഹം നടന്നത്. തിരുവനന്തപുരത്ത് വെച്ച് വിവാഹം നടത്താനായാണ് ആദ്യം തീരുമാനിച്ചത്. അതിനിടയിലായിരുന്നു ട്രിപ്പിള്‍ ലോക് ഡൗണ്‍ വന്നത്. ഇഷ്ടമില്ലാതെയാണോ വിവാഹം നടത്തിയതെന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. അതേക്കുറിച്ചും പ്രദീപ് ചന്ദ്രന്‍ പ്രതികരിച്ചിരുന്നു. എന്ന് പങ്കെടുത്ത എല്ലാവര്‍ക്കും അറിയാം. വീട്ടിലെ ചെറിയൊരു ഹാളിലായിരുന്നു വിവാഹം നടന്നത്. ഫാന്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിളക്ക് കെട്ട് പോവും. സാരിയും ആഭരണവും ഹാരവുമൊക്കെയായി നല്ല ചൂടായിരുന്നു. ഇതെപ്പോ കഴിയും എന്നായിരുന്നു ഞങ്ങള്‍ അന്യോന്യം പറഞ്ഞോണ്ടിരുന്നത്.

വിമര്‍ശനങ്ങള്‍ക്ക് മറുപടി

വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഒരു ചടങ്ങ് തീരുമ്പോള്‍ പറയും അതല്ല ഇത് കൂടിയുണ്ട്. ആകെ വിയര്‍ത്തുകുളിച്ചിരുന്നു. ഫാന്‍ ഇടാന്‍ പറ്റുമോയെന്ന് വരെ ഇടയ്ക്ക് ചോദിച്ചിരുന്നു. ജനലിന് അടുത്ത് ആള്‍ക്കാരുണ്ടായിരുന്നതിനാല്‍ വായു സഞ്ചാരമുണ്ടായിരുന്നില്ല. ആ ഒരു ഇറിറ്റേഷന്‍ മുഖത്ത് പ്രകടമായിരുന്നു. സന്തോഷിക്കേണ്ട സമയത്തെ അവസ്ഥ അങ്ങനെയായിപ്പോയി. ആ വീഡിയോ കണ്ടപ്പോള്‍ എനിക്കും തോന്നി. ചൂട് സഹിക്കാന്‍ പറ്റാത്തോണ്ടാണ്. അല്ലാതെ ഇഷ്ടപ്പെടാതെ കല്യാണം കഴിച്ചതല്ല. അങ്ങനെ കല്യാണം കഴിക്കുന്ന ആളുമല്ല താനെന്നും പ്രദീപ് പറയുന്നു.

പോലീസും പട്ടാളവും

പോലീസും പട്ടാളവും

അഭിനയത്തിലാണ് സജീവമായതെങ്കിലും സംവിധാനത്തിലും താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അതേക്കുറിച്ച് പഠിച്ചത്. മേജര്‍ രവിയെ പരിചയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ ലഭിച്ചിരുന്നു. കറുത്ത മുത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിയും സീരിയലുമെല്ലാം സറ്റക്കായിട്ട് നില്‍ക്കുകയാണ്. കറുത്ത മുത്തിലെ കഥാപാത്രത്തെയാണ് തനിക്കും പ്രിയപ്പെട്ടതെന്നും അനുപമ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X