നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

മലയാളത്തിന്റെ പ്രിയനടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള നടന്റെ വിയോഗ വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു.

Recommended Video

പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളഇല്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ച താരം മമ്മൂട്ടിയുടെ സിബിഐ 5 ലാണ് അവസാനം അഭിനയിച്ചത്. ഇനി മോഹന്‍ലാലിന്റെ ബറോസ് എന്ന ചിത്രത്തിലൂടെ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് മരണം.

ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.

നടന്‍ എന്നതിലുപരി സിനിമാ രചയിതാവും നിര്‍മാതാവും സംവിധായകനുമായിരുന്നു പ്രതാപ് പോത്തന്‍.ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളുമടക്കം ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.

മലയാളത്തിൽ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ യാത്ര മൊഴിയാണ് സംവിധാനം ചെയ്ത അവസാന ചിത്രം. പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു.

 ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്

ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. 1978 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടന്‍ കൈകാര്യം ചെയ്തു. ഒരു കാലത്ത് നായകനായും പിന്നീട് വില്ലനായിട്ടുമൊക്കെ പ്രതാപ് തിളങ്ങി. ഒരു കാലത്ത് തമിഴിലിലും തെലുങ്കിലും മാത്രം സിനിമകള്‍ ചെയ്തിരുന്നു. എങ്കിലും അവസാന കാലത്ത് മലയാളത്തില്‍ സജീവമായി.

 നടി രാധികയെയാണ് പ്രതാപ് ആദ്യം വിവാഹം കഴിക്കുന്നത്

നടി രാധികയെയാണ് പ്രതാപ് ആദ്യം വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം അമല സത്യനാഥ് എന്നയാളെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ കേയ എന്നൊരു മകളുണ്ട്. 22 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഈ ബന്ധവും അവസാനിപ്പിച്ചു. വിവാഹത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് വരെ ഇടക്കാലത്ത് നടന്‍ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X