»   » എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ്; നടി പ്രത്യുഷയുടെ അമ്മ വെളിപ്പെടുത്തുന്നു

എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ്; നടി പ്രത്യുഷയുടെ അമ്മ വെളിപ്പെടുത്തുന്നു

Written By:
Subscribe to Filmibeat Malayalam

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച നടി പ്രത്യുഷയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി.

എല്ലാം നിനക്ക് വേണ്ടി.. അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞ് ആര്യ!!

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സരോജിനി ദേവി വെളിപ്പെടുത്തുന്നു. മകളുടെ മരണത്തിന് പിന്നില്‍ പല പ്രമുഖരുടെയും കരങ്ങളുണ്ട് എന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. സരോജിനി ദേവിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ചൈതുവിനെ പ്രണയിച്ചു കൊല്ലുന്ന സമാന്ത; പ്രിയതമനെ കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞത് എന്താണെന്നറിയാമോ..?

കൂട്ടമാനഭംഗം

സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ് എന്നാണ് സരോജിനി ദേവി പറയുന്നത്. അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അമ്മ പറയുന്നു.

ആത്മഹത്യയാണെന്ന് പറഞ്ഞ് പരത്തി

സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു എന്നും. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്.

അതല്ല കാരണം

എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നു മകള്‍ എന്നും, ആ സമയത്ത് അവള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നും നടിയുടെ അമ്മ പറഞ്ഞു.

അവസാനമായി കണ്ടത്

2001 നവംബര്‍ 23 നാണ് ഞാന്‍ എന്റെ മകളെ ഏറ്റവും അവസാനം പൂര്‍ണ ആരോഗ്യവതിയായി ജീവിനോടെ കണ്ടത്. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു.

എനിക്ക് സംശയമുണ്ടായിരുന്നു

മകള്‍ ആത്മഹത്യ ചെയ്യില്ല, കൊലപ്പെടുത്തിയതാണ് എന്ന് അന്നേ എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ മകളുടെ മരണത്തില്‍ പല പ്രമുഖരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അടുത്ത ബന്ധുക്കളും തെലുങ്കിലെ ചില രാഷ്ട്രീയ പ്രമുഖരും ഇടപെട്ട് കേസ് വഴിതിരിച്ചുവിട്ടതാണ്.

ഞാന്‍ എതിര്‍ത്തില്ല

സിദ്ധാര്‍ത്ഥ് റെഡ്ഡിയുമായുള്ള മകളുടെ പ്രണയത്തെ ഞാനൊരിക്കലും എതിര്‍ത്തിട്ടില്ല എന്ന് സരോജിനി വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം രണ്ട് പേരും കരിയര്‍ ശ്രദ്ധിച്ചതിന് ശേഷം വിവാഹത്തിലേക്ക് കടന്നാല്‍ മതി എന്ന് ഉപദേശിച്ചിരുന്നു.

ഫോറന്‍സിക് വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍

2002 ല്‍ ഗാന്ധി ഹോസ്പിറ്റലിലെ ഫോറന്‍സിക് വിഭാഗം ബി മുനിസ്വാമി ഒരു വലിയ വെളിപ്പെടുത്തല്‍ നടത്തി. അദ്ദേഹമാണ് പ്രത്യുഷയുടെ മൃതദേഹം പരിശോധിച്ചത്. ഈ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായതും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ സംഘം കണ്ടെത്തിയത്

മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ സിഐഡി അന്വേഷണം നടത്തി. എന്നാല്‍ അവര്‍ മുനിസ്വാമിയുെട റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. പ്രത്യുഷ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ത്തു.

സിദ്ധാര്‍ത്ഥിന് ശിക്ഷ കിട്ടി

പ്രത്യുഷ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തി. അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയുമായിരുന്നു സിദ്ധാര്‍ത്ഥിന് കിട്ടിയ ശിക്ഷ.

English summary
Actor Pratyusha's mother Sarojini Devi has alleged that her daughter was raped and killed and it was not a suicide as concluded by the investigating authorities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam