twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല!! ഒടുവില്‍ സംഭവിച്ചത്... ഷാനവാസ് വെളിപ്പെടുത്തുന്നു

    |

    70 കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു പ്രേം നസീറും ജയനും. ഇവർ ഒരുമിച്ചെത്തിയ പല ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഓൺ സ്ക്രീൻ മാത്രമല്ല ജീവിതത്തിലും ഇവർ മികച്ച സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പുമൊക്കെ മലയാള സിനിമ ലോകത്ത് രഹസ്യമായ പരസ്യമാണ്.

    ഐശ്വര്യ, അനുഷ്ക, വിദ്യ.... ടോപ് ലെസ്സായി ബോളിവുഡ് താരസുന്ദരികൾ!! കൂടെ ഹോട്ട് ലുക്കിൽ താരരാജക്കന്മാരും...ദാബൂ രത്നാനി കലണ്ടർ വിഡിയോ പുറത്ത്, കാണൂഐശ്വര്യ, അനുഷ്ക, വിദ്യ.... ടോപ് ലെസ്സായി ബോളിവുഡ് താരസുന്ദരികൾ!! കൂടെ ഹോട്ട് ലുക്കിൽ താരരാജക്കന്മാരും...ദാബൂ രത്നാനി കലണ്ടർ വിഡിയോ പുറത്ത്, കാണൂ

    ഇപ്പോഴിത നസീറും ജയനു തമ്മിലുളള ആഗാധമായ സൗഹൃദത്തിന്റെ മറ്റൊരു കഥ വെളിപ്പെടുത്തുകയാണ് നസീറിന്റെ മകൻ ഷാനവാസ്. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നടൻ ജയന്റെ മരണ ശേഷമുള്ള സംഭവമായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

    നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം!! കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..നടൻ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം!! കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

     ജയനുമായുളള അടുപ്പം തുടങ്ങുന്നത്

    ജയനുമായുളള അടുപ്പം തുടങ്ങുന്നത്

    മദ്രാസിൽ സിനിമാ ഷൂട്ടിങ്ങിന് വന്നാൽ ജയൻ തങ്ങളുടെ വീട്ടിലേയ്ക്കാണ് ആദ്യം വരുക. രാവിലെ വന്ന് പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഫാദർ( പ്രേം നസീർ) അദ്ദേഹത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വിടും. സ്വാഭാവികമായും ഞാനും അദ്ദേഹവും തമ്മിൽ വല്ലാതെ അടുക്കുകയും ചെയ്തു.

    മരണ സമയത്ത്  നസീർ കേരളത്തിൽ

    മരണ സമയത്ത് നസീർ കേരളത്തിൽ

    ജയന്റെ മരണം തങ്ങളുടെ കുടുംബത്തെ വല്ലാതെ ഉലച്ചിരുന്നു. അച്ഛന്റെ വലതു കൈ നഷ്ടപ്പെട്ട് പോയ അവസ്ഥയായിരുന്നു. ജയൻ മരിക്കുന്ന സമയം താൻ മദ്രാസിൽ ഉണ്ടായിരുന്നു. അച്ഛൻ ഷൂട്ടിങ്ങുമായി കേരളത്തിലായിരുന്നു. അവിടെ വെച്ചാണ് മരണവിവരം അറിഞ്ഞത്. അദ്ദേഹത്തിന് അന്ന് ചെന്നൈയിൽ വരാൻ എന്തോ അസൗകര്യമുണ്ടായിരുന്നു. എന്നെ വിളിച്ച് നീ എല്ലാ കാര്യവും നോക്കണേ എന്ന് പറയുകയായിരുന്നു.

    മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല

    മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല

    അന്ന് തമിഴ് നാട്ടിൽ സിനിമക്കാരുടെ ഒരു സംഘടനയുണ്ടായിരുന്നു. ഒരുപാട് സിനിമ പ്രവർത്തകരുളള സംഘടനയായിരുന്നു അത്. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാനോ നാട്ടിൽ എത്തിക്കാനോ അവർ തയ്യാറായില്ല. ഞാനിത് ഫാദറിനെ വിളിച്ചു പറഞ്ഞു. വീട്ടിൽ പണമിരിപ്പുണ്ട്. തികഞ്ഞില്ലെങ്കിൽ ബാങ്കിൽ ചെല്ലു. പണം എത്രയായാലും സാരമില്ല തനിയ്ക്ക് ജയനെ കേരളത്തിൽ കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുവെന്ന്-ഷാനവാസ് പറഞ്ഞു

    എല്ലാം ചെയ്തു ഒടുവിൽ തങ്ങൾ പുറത്ത്

    എല്ലാം ചെയ്തു ഒടുവിൽ തങ്ങൾ പുറത്ത്

    ബോഡി നാട്ടിലെത്തിക്കാനുളള എല്ലാ മാർഗങ്ങളും ചെയ്തു. ഏറ്റവും ഒടുവിൽ ചാർട്ടേഡ് ഫ്ലൈറ്റ് വരെ തയ്യാറായി. അപ്പോഴേയ്ക്കും നേരത്തെ പറഞ്ഞ സംഘടകർ അവിടെ എത്തി. പിന്നെ ഞങ്ങളെല്ലാം പുറത്താകുകയായിരുന്നുവെന്നും ഷാനവാസ് പറഞ്ഞു.

    ഹെലികോപ്റ്റർ അപകടം

    ഹെലികോപ്റ്റർ അപകടം

    1981 ൽ പുറത്തിറങ്ങിയ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയൻ മരിച്ചത് . സിനിമയുടെ അവസാന ഭാഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് വീണ് താരം മരിക്കുന്നത്..

    English summary
    actor prem nazir son shanavas remembers jayan death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X