»   » സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

Posted By:
Subscribe to Filmibeat Malayalam

ഹിറ്റ് നായകനായാണ് പൃഥ്വിരാജ് ഇപ്പോള്‍ അറിയപ്പെടുന്നത്. തൊടുന്നതെല്ലാം ഹിറ്റാകുന്നു. അങ്ങനെ സംഭവിക്കുന്നത് താന്‍ ഇപ്പോള്‍ വളരെ സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കുന്നതുക്കൊണ്ട് തന്നെ. സിനിമയില്‍ വന്ന സമയത്ത് പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു തനിയ്ക്ക ആഗ്രഹമെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ എല്ലാം മാറ്റം വന്നിട്ടുണ്ട്. നല്ല തിരക്കഥകളുടെയും കഥപാത്രങ്ങളുടെയും ഭാഗമാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു.

അടുത്തിടെയായി പൃഥ്വിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഒരുകാലത്ത് ഈ സോഷ്യല്‍ മീഡിയ തന്നെ പൃഥ്വിരാജിനെ ഒരുപാട് കളിയാക്കിയിട്ടുമുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം എന്താണെന്ന് തനിയ്ക്ക് വ്യക്തമായി അറിയാം. പക്ഷേ അതിനോടൊന്നും ഞാന്‍ പ്രതകരിച്ചിട്ടുമില്ല. പൃഥ്വിരാജ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത് തുടര്‍ന്ന് വായിക്കൂ...

സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

തന്റെ ഒരു ചാനല്‍ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി പരിഹാസമായി സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ചു.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

പക്ഷേ അതിനൊന്നും ഞാന്‍ പ്രതികരിച്ചില്ല.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ എന്നെ കുറിച്ച് നല്ല കാര്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ എനിക്ക് സന്തോഷം തോന്നുന്നുണ്ട്. ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് എന്റെ സിനിമയും കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ്. പൃഥ്വിരാജ് പറയുന്നു.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ എന്നെ നന്നായി പുകഴ്ത്തുന്നുണ്ട്, എന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്

ഞാന്‍ സോഷ്യല്‍ മീഡിയകളില്‍ ആക്ടീവല്ല. തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. എന്തിന് ഫോണ്‍ ഉപയോഗിക്കുന്നത് പോലും കുറവാണ്.

English summary
Actor Prithviraj about his past.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam