ലൊക്കേഷനില്‍ എന്നേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ചേട്ടനാണ്; പൃഥ്വിരാജ്
ചേട്ടനും അനിയനും ഒരേ സമയത്താണ് സിനിമയിലെത്തുന്നത്. എന്നാല്‍ അരങ്ങേറ്റ ചിത്രമായ നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് പ്രേക്ഷകരുടെ പ്രിയനടനായി മാറി. പക്ഷേ ആദ്യ ചിത്രം ഊമ പെണ്ണിന് ഉരിയാട പയ്യനിലൂടെ സഹോദരന്‍ ഇന്ദ്രജിത്തിനെ കാര്യമായി ശ്രദ്ധിക്കപ്പെട്ടുമില്ല. എന്നാല്‍ അതേ വര്‍ഷം തന്നെ 2002ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ മീശ മാധവന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിച്ചു. ചിത്രത്തിലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ഈപ്പന്‍ പാപ്പച്ചി ഏറെ ശ്രദ്ധ നേടി.
അങ്ങനെ നായകവേഷത്തിലും വില്ലന്‍ വേഷത്തിലും വെള്ളിത്തിരയില്‍ പൃഥ്വിയും ഇന്ദ്രജിത്തും തിളങ്ങി. പിന്നീട് ഇരുവരും ഒരേ സ്‌ക്രീനിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും ഒരുമിച്ച് എത്തി. എന്നാല്‍ നായക വേഷങ്ങള്‍ മാത്രം ചെയ്തിട്ടുള്ള പൃഥ്വിരാജ് പറയുന്നതിങ്ങനെ. തന്റേ ചേട്ടന്‍ തന്നെയാണ് ഭഗ്യവാന്‍. വില്ലനായും കോമഡിയേനയും നായകനായും ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പറയുന്നു തുടര്‍ന്ന് വായിക്കൂ..

ലൊക്കേഷനില്‍ എന്നേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ചേട്ടനാണ്
നായകനായി ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. പൃഥ്വിരാജ് പറയുന്നു.

ലൊക്കേഷനില്‍ എന്നേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ചേട്ടനാണ്
വില്ലനായും കോമഡി താരമായും നായകനായും ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ നായകനായി മാത്രം അഭിനയിച്ച എന്നേക്കാള്‍ ഭാഗ്യം ചേട്ടന് തന്നെ പൃഥ്വിരാജ് പറയുന്നു. സിനിമാ വാരികയായ നാനയോടാണ് പൃഥ്വിരാജ് പറഞ്ഞത്.

ലൊക്കേഷനില്‍ എന്നേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ചേട്ടനാണ്
ഒരു നടന്റെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി അനുഭവിക്കാനും ചേട്ടന് കഴിഞ്ഞിട്ടുണ്ട്. ഹീറോയായി എത്തുന്ന എനിക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളും വന്നു ചേരുന്നു. പൃഥ്വിരാജ് പറയുന്നു.

ലൊക്കേഷനില്‍ എന്നേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ചേട്ടനാണ്
അനിയനും ചേട്ടനും ഒരേ സ്‌ക്രീനില്‍ എത്തിയ പുതിയ ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ വിജയത്തിന്റെ സന്തോഷണത്തിലാണ് ഇരുവരും. നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി.


Click it and Unblock the Notifications