»   » ഞാന്‍ അഭിനയിക്കുന്ന കര്‍ണന് മുമ്പേ മമ്മൂക്കയുടെ കര്‍ണ്ണന്‍ തിയേറ്ററില്‍ എത്തണം

ഞാന്‍ അഭിനയിക്കുന്ന കര്‍ണന് മുമ്പേ മമ്മൂക്കയുടെ കര്‍ണ്ണന്‍ തിയേറ്ററില്‍ എത്തണം

Posted By:
Subscribe to Filmibeat Malayalam

കര്‍ണ്ണനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ കര്‍ണന്‍ സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അതിന് ശേഷമാണ് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണനെന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തെ കുറിച്ച് പത്ത് വര്‍ഷം മുമ്പേ തീരുമാനിച്ചാതാണെന്നും അതിന് വേണ്ടി തിരക്കഥ പോലും താന്‍ തയ്യാറാക്കി കഴിഞ്ഞുവെന്നും ശ്രീകുമാര്‍ പറഞ്ഞു.

ശ്രീ കുമാറും തന്റെ ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയകളിലില്‍ കമന്റുകളുടെയും ട്രോളുകളുടെയും പൂരം തന്നെ. ഇപ്പോള്‍ എന്ത് സംഭവിച്ചാലും മമ്മൂട്ടിയെ നായകനാക്കി തന്റെ ചിത്രം ചെയ്യുമെന്നുള്ള തീരുമാനത്തിലാണ് ശ്രീകുമാര്‍. ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ ചിത്രത്തിന് വേണ്ടിയുള്ള ലൊക്കേഷന്‍ കണ്ടെത്തി കഴിഞ്ഞതായും അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ പറയുകയുണ്ടായി.

prithviraj

കര്‍ണ്ണന്‍ ഇത്രയും ചര്‍ച്ചയാകുമ്പോള്‍ പൃഥ്വിരാജ് പറയുന്നതിങ്ങനെ. ഒന്നോ രണ്ട് സിനിമയല്ല, നൂറ് ചിത്രങ്ങള്‍ വേണമങ്കില്‍ കര്‍ണ്ണനെ കഥാപാത്രമാക്കി എടുക്കാം. അത്രയും വലിയ ഐതിഹാസിക കഥാപാത്രമാണ് കര്‍ണ്ണന്‍. താന്‍ അഭിനയിക്കുന്ന കര്‍ണ്ണന്റെ ചിത്രീകരണത്തിന് മുമ്പേ മമ്മൂക്കയുടെ കര്‍ണ്ണന്‍ തിയേറ്ററില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നത്. പൃഥ്വിരാജ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മമ്മൂക്കയുടെ അഭിനയത്തില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനുണ്ട്. താന്‍ ആഗ്രഹിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ ആകണമെന്നല്ല, നല്ല ചിത്രങ്ങളുടെ ഭാഗം ആകാനാണ് താന്‍ ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

English summary
Actor Prithviraj about Mammootty's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam