»   » മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വി

മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

പതിനെട്ടാം വയസ്സില്‍ സിനിമയില്‍ പിച്ചവയ്ക്കുമ്പോള്‍ പൃഥ്വിരാജ് എന്ന നടന്, നടന്‍ സുകുമാരന്റെ മകനെന്ന ലേബല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നിട് സിനിമയെന്ന മായിക ലോകത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ അധികമൊന്നും സമയം വേണ്ടിവന്നില്ല പൃഥ്വിരാജിന്. ഇന്ന് വയസ്സ് 31. തനിക്ക് മുന്നെ വന്നവരെയെല്ലാം പിന്തള്ളി പൃഥ്വി മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നു.

നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചന്ദനം ചാര്‍ത്തിയ പതിനെട്ടുകാരന്‍ ഇന്ന് മുപ്പത്തിയൊന്നില്‍ എത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ചിത്രങ്ങളിലൂടെ ഒരു മടക്കയാത്ര നടത്താന്‍ ആഗ്രഹിക്കു.

പൃഥ്വിരാജ് @ 31

1982 ഒക്ടോബര്‍ 16ന് പഴയകാല നടന്‍ സുകുമാരനും മല്ലിക സുകുമാരനും ജനിച്ച രണ്ടാമത്തെ പുത്രന്‍

പൃഥ്വിരാജ് @ 31

നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു പൃഥ്വിരിന്റെ അരങ്ങേറ്റം

പൃഥ്വിരാജ് @ 31

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് പൃഥ്വിരാജെന്ന നടനെ ജനപ്രിയനാക്കിയത്. പൃഥ്വിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതും ഇവിടെ നിന്നങ്ങോട്ടയാിരുന്നു.

പൃഥ്വിരാജ് @ 31

നന്ദനത്തിന് ശേഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയ്ച്ചില്ലെങ്കിലും വീണ്ടും പൃഥ്വിക്കൊരു ബ്രേക്ക് കൊടുത്ത ചിത്രമായിരുന്നു സ്വനകൂട്. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടായിരുന്നെങ്കിലും തിയേറ്ററില്‍ കൈയ്യടി നേടിയത് പൃഥ്വി അവതരിപ്പിച്ച കള്ളക്കാമുകനാണ്.

പൃഥ്വിരാജ് @ 31

സ്വപ്‌നക്കൂടിന് ശേഷം പൃഥ്വിചെയ്ത അമ്മക്കിളിക്കൂട്, ചക്രം, വര്‍ഗം, അകലെ, വാസ്തവം, തിരക്കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും പൃഥ്വി കാലുറപ്പിച്ചു

പൃഥ്വിരാജ് @ 31

വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇരുപത്തിനാലാമത്തെ വയസ്സില്‍ പൃഥ്വിരാജിന് കേരള സംസ്ഥാന അവാര്‍ഡ് കിട്ടി

പൃഥ്വിരാജ് @ 31

സ്വപ്‌നക്കൂടിന് ശേഷം പൃഥ്വിക്ക് മികച്ച വിജയം നല്‍കിയ മറ്റൊരു ചിത്രമായിരുന്നു ക്ലാസ്‌മേറ്റസ്. ഇതും മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു.

പൃഥ്വിരാജ് @ 31

പൃഥ്വിയുടെ സോളോഹിറ്റ് എന്ന് പറയാവുന്ന ചിത്രമാണ് ചോക്ലേറ്റ്

പൃഥ്വിരാജ് @ 31

ഇതിനിടയില്‍ പൃഥ്വി ചെയ്ത തലപ്പാവ്, മഞ്ചാടിക്കുരു, തിരക്കഥ എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു

പൃഥ്വിരാജ് @ 31

2005ല്‍ കനാകണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്കുമെത്തി

പൃഥ്വിരാജ് @ 31

മണിരത്‌നത്തിന്റെ ചിത്രത്തില്‍ പൃഥ്വിക്ക് അവസരം ലഭിച്ചത് ഏറെ അംഗീകാരമായിരുന്നു. ചിത്രത്തില്‍ വിക്രമിനൊപ്പം മത്സരിച്ചഭിനയിച്ചപ്പോള്‍ നായികയായി ഐശ്വര്യ റായിയായിരുന്നു.

പൃഥ്വിരാജ് @ 31

ദീപന്റെ പുതിയ മുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് പൃഥ്വി യുവ സൂപ്പര്‍സ്റ്റാറാകുന്നത്. ഇതിലൂടെ പിന്നണി ഗാനരംഗത്തേക്കും എത്തി.

പൃഥ്വിരാജ് @ 31

മമ്മൂട്ടിയുടെ അനുജനായി ചിത്രത്തില്‍ പൃഥ്വി മികച്ച പ്രകടനം കാഴ്ചവച്ചു. പതിയെ ആക്ഷന്‍ സിനിമകളിലേക്ക് തിരിഞ്ഞു

പൃഥ്വിരാജ് @ 31

ഇടക്കാലത്തെപ്പോഴോ ആരാധകര്‍ പൃഥ്വിക്കെതിരെ തിരിഞ്ഞു, വാക്കുകളിലെ തന്റേടം മറച്ചുവയ്ക്കാതെകൂടെ ചെയ്തപ്പോള്‍ അത് ഒരു തരത്തിലേക്കുള്ള ആക്രമത്തിലേക്ക് വഴിമാറി. ഇന്റര്‍ നെറ്റ് ലോകത്തിലൂടെയായിരുന്നു ആക്രമങ്ങളേറയും

പൃഥ്വിരാജ് @ 31

ഗോസിപ്പുകളെയും വിവാദങ്ങളെയും വിജയം കൊണ്ട് തോല്‍പ്പിച്ച് പൃഥ്വി തിരിച്ചു വന്നു. അന്‍വറും ഇന്ത്യന്‍ റുപ്പിയുമെല്ലാം അങ്ങനെയുണ്ടായതാണ്

പൃഥ്വിരാജ് @ 31

വീഴ്ചകളില്‍ നിന്ന് വീണ്ടും പൃഥ്വിക്ക് കൈകൊടുക്കാന്‍ രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയുമായെത്തി. ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം ഏറ്റെടുത്ത വേഷങ്ങളെല്ലാം പക്വതയുള്ളതായിരുന്നു.

പൃഥ്വിരാജ് @ 31

അയാളും ഞാനും എന്ന ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം വാക്കുകള്‍ക്കധീതമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായും അലസനായ ഡോക്ടറായും ഒടുവില്‍ ഇരുത്തം വന്ന് ഭിഷ്വഗരനായും പൃഥ്വി പകര്‍ന്നാടി.

പൃഥ്വിരാജ് @ 31

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ വേഷം പൃഥ്വിയില്‍ ഭദ്രമായിരുന്നു. ഇമേജുകളെ വലിച്ചെറിഞ്ഞ് പൃഥ്വി നിറഞ്ഞു നിന്നു.

പൃഥ്വിരാജ് @ 31

ഈ വര്‍ഷം പുറത്തിറങ്ങിയ പൃഥ്വി ചിത്രങ്ങളായ മുംബൈ പൊലീസും മെമ്മറീസും പൃഥ്വിയെന്ന നടനെ ആഴത്തില്‍ കുറിച്ചു

പൃഥ്വിരാജ് @ 31

ഔരംഗ്‌സേവ് എന്ന ഹിന്ദി ചിത്രത്തിലും പൃഥ്വിയുടെ അഭിനയം എടുത്തു പറയേണ്ടതു തന്നെ

പൃഥ്വിരാജ് @ 31

അഭിനേതാവെന്ന നിലയില്‍ പക്വത വന്ന പൃഥ്വിരാജ് നിര്‍മ്മാതാവായും തിളങ്ങി. സന്തോഷ് ശിവനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിച്ച ഉറുമി ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഇന്ത്യന്‍ റുപിയും മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും നിര്‍മ്മിച്ചതും പൃഥ്വിതന്നെ

പൃഥ്വിരാജ് @ 31

പുതിയമുഖത്തിന് ശേഷം താന്തോന്നി, ഉറുമി, പോക്കിരി രാജ, അന്‍വര്‍, ഹീറോ തുടങ്ങിയ ചിത്രങ്ങളിലൂടെയും പിന്നണി ഗായകനായി എത്തി.

പൃഥ്വിരാജ് @ 31

അച്ഛന്‍ പഴയകാല നടന്‍ സുകുമാരന്‍, അമ്മ നടി മല്ലിക, ഏട്ടന്‍ നടന്‍ ഇന്ദ്രജിത്ത്, ഏട്ടത്തിയമ്മ പൂര്‍ണിമയും നടി

പൃഥ്വിരാജ് @ 31

2011ല്‍ സുപ്രിയ മേനോന്‍ എന്ന ജേര്‍ണലിസ്റ്റിനെ വിവാഹം കഴിച്ചു

English summary
Actor Prithviraj is celebrating his 31st birthday on 2013 October 16.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam