»   » നിവിന്‍ പോളി വലിയൊരു നടനാണെന്ന് പൃഥ്വിരാജ്

നിവിന്‍ പോളി വലിയൊരു നടനാണെന്ന് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളുടെ പ്രിയനടന്‍ നിവിന്‍ പോളിക്ക് പിന്തുണയുമായി പൃഥ്വിരാജ് എത്തി. നിവിന്‍ പോളി നല്ലൊരു നടനാണെന്നാണ് നടന്‍ പൃഥ്വി പറയുന്നത്. വളരെ ഗൗരവമായി സിനിമയെ സമീപിക്കുന്നയാളാണ് നിവിന്‍ പോളിയെന്നും താരം പറഞ്ഞു. മാഗസീനിനുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

വിജയങ്ങള്‍ തുടര്‍ച്ചയായി നേടാന്‍ കഴിയുന്നത് ഭാഗ്യമാണ്, അതു അത്ര സിംപിള്‍ അല്ല. വിജയങ്ങള്‍ വന്നു കഴിയുമ്പോള്‍ അതു കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും പൃഥ്വി പറയുന്നു. അതേസമയം, പരാജയങ്ങള്‍ വരുമ്പോള്‍ നമ്മള്‍ അതു തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും.

prithvi-nivin

അപ്പോഴാണ് എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ തോന്നുക. എന്നാല്‍, തുടര്‍ച്ചയായി വിജയങ്ങള്‍ വരുമ്പോള്‍ നമുക്കു പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പേടിയാകും. അത്തരം പേടികളാണ് പലരെയും പിന്നീട് തകര്‍ക്കുന്നതും. എന്നാല്‍, നിവിന്‍ എന്ന നടന് അങ്ങനെയൊന്ന് ഇതുവരെ വന്നിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.

ആരും അത്തരം പേടിയുടെ അടിമയാകരുതെന്നാണ് പുതുതായി വരുന്ന താരങ്ങളോട് പൃഥ്വിക്ക് പറയാനുള്ളത്. എന്നാല്‍, നിവിന്‍ ആ ഉപദേശം സ്വീകരിക്കണമെന്നു ഞാന്‍ ഒരിക്കലും പറയില്ല. നിവിന്‍ ഗൗരവമായി സിനിമയെ സമീപിക്കുന്നയാളാണ്. നിവിന്‍ എന്ന നടന് നല്ല ഭാവിയുണ്ടെന്നും പൃഥ്വി പറഞ്ഞു.

English summary
Malayalam actor prithviraj congratulate actor nivin pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam