»   » എന്റെയീ ദിവസം അദ്ദേഹത്തിനു കൊടുത്തിട്ടുള്ളതാണ്;അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍,പൃഥ്വി പറഞ്ഞു..

എന്റെയീ ദിവസം അദ്ദേഹത്തിനു കൊടുത്തിട്ടുള്ളതാണ്;അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍,പൃഥ്വി പറഞ്ഞു..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ സിനിമകള്‍ മലയാളത്തിലും ഇതര ഭാഷകളിലും ഇറങ്ങുന്നുണ്ട്. പക്ഷേ സംവിധായകരെയും നടന്മാരെയുമൊഴിച്ചാല്‍ സിനിമാ നിര്‍മ്മാതാവിനെ അധികമാരും അറിയാറില്ല. നടന്മാരുള്‍പ്പെടെയുള്ളവര്‍ ഇതേ കുറിച്ച് ഒരു വേദികളിലും പറയാറുമില്ല.

ഇവിടെയാണ് നടന്‍ പൃഥ്വിരാജ് വേറിട്ടു നില്‍ക്കുന്നത്. പൃഥ്വിരാജിന്റെ പി ആര്‍ ഒ യുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതേ കുറിച്ചു പറയുന്നത്...

ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പൃഥ്വിരാജിന്റെ പി ആര്‍ ഒ ദിനേശ് കുമറിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജിന്റെ വേറിട്ട ചിന്താഗതി തുറന്നു കാണിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിനു സമീപം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനച്ചടങ്ങു നടക്കുകയായിരുന്നു. ഉദ്ഘാടകന്‍ മലയാളത്തിലെ യുവതാരവും. കുറച്ചപ്പുറത്തുള്ള ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് നടന്‍ ഉദ്ഘാടനത്തിനെത്തിയത്.

തിരക്കുകള്‍ക്കിടയിലും എത്തിച്ചേര്‍ന്നതിനു നന്ദി പറഞ്ഞു

ചിത്രീകരണ തിരക്കുകള്‍ക്കിടയിലും ഉദ്ഘാടനത്തിനെത്തിച്ചേര്‍ന്ന താരത്തിന് സംഘടനാ ഭാരവാഹി നന്ദി രേഖപ്പെടുത്തി.

ഈ നന്ദിയ്ക്ക് ഞാന്‍ അര്‍ഹനല്ല

ഈ നന്ദിയ്ക്ക് ഞാന്‍ അര്‍ഹനല്ല. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിനാണ് നന്ദി പറയേണ്ടത്.എന്റെയീ ദിവസം അദ്ദേഹത്തിനു കൊടുത്തിട്ടുള്ളതാണ് .അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. യുവ നടന്റെ മറുപടി പ്രസംഗത്തിലെ ഈ വാക്കുകള്‍ കേട്ട എന്റെ കണ്ണു നിറഞ്ഞുവെന്ന്്്്് ഫേസ്ബുക്ക് പോസ്റ്റില്‍ ദിനേശ് കുമാര്‍ പറയുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍മ്മാതാവും

ആ ആള്‍ക്കൂട്ടത്തിനിടയില്‍ ആരുമറിയാതെ ആ നിര്‍മ്മാതാവും ഉണ്ടായിരുന്നു. അവസരം കിട്ടുമ്പോളൊക്കെ നിര്‍മ്മാതാക്കളെ കളിയാക്കിയും അവഗണിച്ചും ശീലമുളള ഈ രംഗത്ത്് ആദ്യമായി കേട്ട ഈ വാക്കുകളുടെ ഉടമസ്ഥന്റെ ആ വിശാല മനസ്സിനെ മനസ്സാ നമിച്ചു. സത്യത്തില്‍ മറ്റുളളവര്‍ ഉള്ളതിനാലാണ് നമുക്ക് ജീവിതവും ജീവനും ഉണ്ടാവുന്നത്.

കഥയില്‍ പേര് വെളിപ്പെടുത്താം അല്ലേ

ഈ കഥയിലെ പേര് വെളിപ്പെടുത്താം അല്ലേ ..ഒരു ചേയ്ഞ്ച് ആയിക്കോട്ടെ..നടന്‍ പൃഥ്വിരാജ് ,നിര്‍മ്മാതാവ് ഷിബു ജി ,സുശീലന്‍
എന്നും ദിനേശ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

English summary
actor ,Prithviraj, pro, facebook, post ,malayalam,malayalam movie news, പി ആര്‍ ഒ,പൃഥ്വിരാജ്, ഫേസ്ബുക്ക് ,മലയാളം,മലയാളം സിനിമാ വാര്‍ത്തകള്‍,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam