പൃഥ്വിരാജിന് കോവിഡ് രോഗമുക്തി, ഒരാഴ്ച കൂടി നീരിക്ഷണത്തില്‍ തുടരും

By Midhun Raj

കോവിഡ് ബാധിതനായി ഐസൊലേഷനില്‍ കഴിഞ്ഞ നടന്‍ പൃഥ്വിരാജ് സുകുമാരന് രോഗമുക്തി. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‌ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ നടന്റെ റിസള്‍ട്ട് നെഗറ്റീവായിരിക്കുകയാണ്. ഇക്കാര്യം പൃഥ്വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. പരിശോധനാ ഫലം നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി നടന്‍ നിരീക്ഷണത്തില്‍ തുടരും.

prithviraj

പൃഥ്വിരാജിന് പുറമെ ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സിനിമയുടെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു നടന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൃഥ്വിക്കും സംവിധായകനും കോവിഡ് ബാധിക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെന്ന് പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.

കോര്‍ട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങള്‍ ടെസ്റ്റ് നടത്തി. നിര്‍ഭാഗ്യവശാല്‍, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാന്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും പൃഥ്വിരാജ് മുന്‍പ് അറിയിച്ചിരുന്നു. താനുമായി ഇടപഴകിയവരും ഐസൊലേഷനില്‍ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു,

തുടര്‍ന്ന് ജനഗണമനയിലെ സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമുടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജനഗണമന. പൃഥ്വിക്കും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനും സ്വയം ക്വാറന്റൈനീല്‍ പ്രവേശിക്കുകയാണെന്ന് സുരാജ് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന, ജനഗണമനയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്തിടെ ജനഗണമന സെറ്റിലുളള സമയത്താണ് സുരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. അന്നാണ് പൃഥ്വിക്കൊപ്പം അഭിനയിക്കുന്ന പുതിയ സിനിമയെ കുറിച്ച് നടന്‍ എല്ലാവരെയും അറിയിച്ചത്. കോവിഡ് കാലത്ത് തന്നെയാണ് നേരത്തെ പൃഥ്വിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണവും നടന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും വൈറസ് ബാധയുണ്ടായിരുന്നില്ല. മാസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ സുരക്ഷിതമായി തന്നെയാണ് പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയത്. ജനഗണമനയ്ക്ക് പുറമെ കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X