പൃഥ്വീ നിങ്ങള് മരണമാസാ..പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജെയിംസ് ആന്റ് ആലീസ് ഫസ്റ്റ് ലുക്ക്
പൃഥ്വിരാജ്..അറിയുന്തോറും ആരാധന കൂടി വരുന്ന മഹാപ്രതിഭ. സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത് ഇങ്ങനെയായിരിക്കും. ഇതു പൃഥ്വിരാജിന്റെ കാലമാണ്...തുടരെ തുടരെ വിജയ കൊടി പാറിക്കാനുള്ള പുറപ്പാടിലാണ് പൃഥ്വിരാജ് എന്ന നടന്‍. എന്നു നിന്റെ മോയ്തീന്‍, പാവാട, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കും ശേഷം നമ്മുടെ രാജേട്ടന്‍ കിടിലം ലുക്കില്‍ എത്തുകയാണ്.
പൃഥ്വിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വീ..നിങ്ങള്‍ കൊലമാസല്ല, മരണമാസാ...പോസ്റ്റര്‍ കണ്ടാല്‍ ഇങ്ങനെ പറഞ്ഞു പോകും. വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ തന്നെയാണ് പൃഥ്വിരാജ് എത്തുന്നത്.

ആദ്യ ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ അറിയാം, വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് പൃഥ്വി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി വേദികയാണ് പൃഥ്വിയുടെ പ്രണയനായികയാകുന്നത്.
ഒരു ഫ്രീക്കന്‍ പൃഥ്വിയെയാണ് ആദ്യ ലുക്ക് പോസ്റ്ററില്‍ കാണുന്നത്. അല്‍പം താടിവെച്ച് മുടി വളര്‍ത്തി കിടിലം ലുക്ക്. ജെയിംസ് എന്ന ചെറുപ്പക്കാരനായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജെയിംസിന്റെ ജീവിതത്തില്‍ ആലീസ് എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ ഉണ്ടാകുന്ന കഥയാണ് ജെയിംസ് ആന്റ് ആലീസ് പറയുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications